`

ഡോക്ടറിനെ പെണ്ണ് ചോദിച്ചു വന്ന ബിസിനസ് കാരൻ.

മല്ലൂസ് സ്റ്റോറിസിലേക്ക് ഏവർക്കും സ്വാഗതം, രചന സെബിൻ ബോസ് ജെ. ശാലിനി ഒരു മിനിറ്റ്…. റൗണ്ട്സ് കഴിഞ്ഞു ഓപിയിലേക്ക് വരികയായിരുന്ന ഡോക്ടർ ശാലിനി തിരിഞ്ഞു നോക്കിയപ്പോൾ ആൻ മേരി ഒപ്പം സുമുഖനായ ഒരു യുവാവും.ആ… ആൻ നിന്നെ ഞാൻ വിളിക്കാൻ ഇരിക്കുകയായിരുന്നു… ആ ഡി 127 പേഷ്യന്റിൻറെ കുഞ്ഞിനു വയ്യ ബൈസ്റ്റാൻഡർ ഇല്ലല്ലോ… ഒ പി യിലേക്ക് വരുത്താതെ നീയൊന്നു നോക്കാമോ? അതൊക്കെ ഞാൻ നോക്കിക്കൊള്ളാം. ശാലിനി… ഇത് ദീപക്. ഇച്ചായന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ദീപവും പേരൻസും ഒക്കെ കാനഡയിൽ സെറ്റിൽഡാണ്. നാളെ അവർ തിരിച്ചു പോവുകയാണ് എൻറെ ഫ്രണ്ടിനുള്ള ഒരു പാഴ്സൽ കളക്ട് ചെയ്യാൻ വന്നപ്പോഴാണ് നീ റൗൺസിന് പോകുന്നത് കണ്ടത്.

   

മേരി ശാലിനിയെയും ദീപക്കിനെയും മാറിമാറി നോക്കി കൊണ്ട് പറഞ്ഞു. ശാലിനിക്ക് ഒന്നും മനസ്സിലായില്ല ഉള്ള മാറ്റിർമോണിയിൽ ഒക്കെ അരിച്ചു പെറുക്കി നോക്കി ഇവന് ഇഷ്ടപ്പെട്ട ആരെയും കിട്ടിയില്ല. ഇപ്പോൾ നിന്നെ കണ്ടപ്പോൾ എന്നോട് ചോദിച്ചു മാരീഡ് ആണോ എന്ന് അല്ല എന്നു പറഞ്ഞപ്പോൾ ഒരു പ്രപ്പോസൽ. ശാലിനിക്ക് അത് കേട്ടിട്ടും ഭാവ വ്യത്യാസം ഒന്നും ഉണ്ടായില്ല. ശരി ഇൻട്രോ ആയില്ലേ… ഇനി നിങ്ങൾ സംസാരിക്ക്. ഞാൻ ഇവൾ പറഞ്ഞ കുഞ്ഞിനെ ഒന്ന് നോക്കിയിട്ട് വരട്ടെ. ആൻ മേരി നടന്നതും ശാലിനി ദീപക്കിനെ നോക്കി. ഇനി ഉച്ചകഴിഞ്ഞ് ഒ. പ്പി ഉള്ളൂ നമുക്ക് അകത്തിരുന്ന് സംസാരിക്കാം…

ഷുവർ ദീപക് ചിരിച്ചു.. ഡോക്ടർ ശാലിനി രമേശൻ എംബിബിഎസ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ബോർഡിനടിയിലെ ഡോർ തുറന്നതും ദീപക് ശാലിനിക്ക് പിന്നാലെ ഉള്ളിലേക്ക് കയറി. അപ്പോൾ എന്നെപ്പറ്റി എല്ലാം പറഞ്ഞു. ശാലിനിക്ക് ഇഷ്ടമാണെങ്കിൽ ആൻ മേരിയോട് പറയൂ ഞാൻ തൻറെ പപ്പയോട് സംസാരിക്കാം. ദീപക്ക് തന്നെ ഡീറ്റെയിൽസും മറ്റും പറഞ്ഞിട്ട് ശാലിനിയെ നോക്കി എനിക്ക് ഇഷ്ടം കുറവൊന്നുമില്ല സെയിം പ്രൊഫഷൻ വേണമെന്നില്ല നല്ല സ്വഭാവവും പരസ്പരം മനസ്സിലാക്കാനും കെയർ ചെയ്യാനും പറ്റാവുന്ന ഒരാൾ വേണം. എന്നുമാത്രം.

ദീപക് സ്മാർട്ട് ആണ് വിദ്യാഭ്യാസവും ഉണ്ട് സ്വന്തമായും ബിസിനസും ഇതൊക്കെ തന്നെ കൂടുതലാണ്. പിന്നെ ഞാൻ ആൻ ഒരു പ്രൊപ്പോസൽ കൊണ്ടുവരുന്നപ്പോൾ ആള് മോശമാവാനും വഴിയില്ലല്ലോ. ഹൊ…താങ്ക്സ് ശാലു എന്നാൽ തൻറെ പപ്പയുടെ നമ്പർ താ ഞാൻ സംസാരിക്കാം. അവൾക്ക് ഇഷ്ടമാണ് എന്ന് അറിഞ്ഞതും ദീപികന്റെയും മുഖം വിടർന്നു. അച്ഛൻ ഇവിടെയുണ്ട് ഞാൻ വിളിക്കാം അടുത്ത് തന്നെയാണ് വീട് വീട്ടിൽ ആരുമില്ല അനിയനും ഇവിടെയുണ്ട് അല്ലെങ്കിൽ വീട്ടിൽ ചെന്ന് സംസാരിക്കാനായിരുന്നു.

Leave a Reply