`

ടിനു പാപ്പച്ചന്റെ ചിത്രത്തിൽ നിന്നും മോഹൻലാൽ പിന്മാറിയോ.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ടിനു പാപ്പച്ചന്റെ സംവിധാനം . മോഹൻലാൽ നായകനായി എത്തുന്ന ചിത്രം.ഈ ചിത്രത്തെക്കുറിച്ച് വലിയ സ്ഥിരീകരണങ്ങളൊന്നും ഇല്ലെങ്കിലും ഈ ഇടയിൽ ഒരു ചിത്രം സംഭവിക്കുന്നു എന്നത് ആരാധകർക്കിടയിൽ വലിയ രീതിയിൽ പറഞ്ഞു കേൾക്കുന്ന ഒരു സംഭവം തന്നെയാണ്. ചില സൂചനകളും ഒപ്പം വന്നിരുന്നു.സംവിധായകനായ ടിനു പാപ്പച്ചൻ സിനിമയെ കുറിച്ച് സൂചനകൾ തന്നതോടെ ആരാധകർ വലിയ ആവേശത്തിലുമായിരുന്നു. ചിത്രത്തിന് L350 എന്ന് താൽക്കാലികമായി പേര് നൽകി.

   

ആൻറണി വർഗീസും അർജുൻ അശോകനും ചിത്രത്തിൻറെ ഭാഗമാകുന്നു എന്ന വാർത്തയും വന്നിരുന്നു. എന്നാൽ പുറത്തുവരുന്ന പുതിയ വാർത്തകൾ പ്രകാരം ചിത്രത്തിൽ നിന്നും മോഹൻലാൽ പിന്മാറിയിരിക്കുകയാണ് എന്നാണ് അറിയുന്നത്. പകരം യുവതാരം പൃഥ്വിരാജ് മോഹൻലാലിന് പകരം ആ വേഷം ചെയ്യുന്നത് എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇതിന് ഒരു സ്ഥിരീകരണവും പറയാനായിട്ട് ഇല്ല എന്നതും എടുത്ത് പറയേണ്ടതുണ്ട്. പൂർണ്ണമായും മോഹൻലാലിനെ മനസ്സിൽ കണ്ട് ഒരുക്കിയതായിരുന്നു ചിത്രത്തിലെ തിരക്കഥ .

എന്നാൽ നിലവിലെ ചില അവ്യക്ത സാഹചര്യത്തിൽ മോഹൻലാലിന് ചിത്രത്തിൽ സഹകരിക്കാൻ സാധ്യമല്ലാതെ ആവുകയായിരുന്നു. ഈ അവസരത്തിലാണ് മോഹൻലാലിന് പകരം പൃഥ്വിരാജിനെ നായകനാക്കി ചിത്രം മുന്നോട്ടു കൊണ്ടുപോകുവാൻ സംവിധായകനും നിർമ്മാതാവും തീരുമാനിച്ചിരിക്കുന്നത്. ആന്റണി വർഗീസ് നായകനായും. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന സംവിധായകനായിരുന്നു ടിനു പാപ്പച്ചൻ. ബിജു ജോസ് പല്ലിശ്ശേരിയുടെ അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്ത സംവിധായകൻറെ അവസാനച്ചിത്രം അജഗജാന്തരം ആയിരുന്നു.

Leave a Reply