`

നേഴ്സുമാരുടെയും ഡോക്ടർമാരുടെയും കണ്ണ് നിറഞ്ഞ സംഭവം.

മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. രചന ശ്യാം കല്ലുകുഴിയിൽ. ഹോസ്പിറ്റലിൽ വരാന്തയുടെ അപ്പുറത്ത് ഒഴിഞ്ഞ സ്ഥലത്ത് നീട്ടിക്കിട്ടിയ ആയതിൽ തന്റെ മുണ്ടിനും ഷർട്ടിനും ഒപ്പം ഭാര്യയുടെ സാരിയും ബ്ലൗസും അടിവസ്ത്രങ്ങളും അയാൾ അലക്കി ഇടുന്നത് കണ്ടപ്പോഴാണ് ആ മനുഷ്യനെ ഞാൻ ശ്രദ്ധിച്ചത്. കറുത്തുമെലിഞ്ഞ അയാളുടെ വളർന്നുകിടക്കുന്ന താടിയും മുടിയും അങ്ങ് ഇങ്ങനെ നരച്ചിട്ടുണ്ട്. അയാളുടെ മുഖത്ത് നിരാശയും ദുഃഖവും നിഴലിച്ചു കാണാമായിരുന്നു. എന്നെപ്പോലെ പലരും അയാളെ നോക്കുന്നുണ്ടെങ്കിലും അയാൾ ആരെയും ശ്രദ്ധിക്കാതെ തുണികൾ അയയിൽ വിരിച്ചിട്ടു. ഒഴിഞ്ഞ ബക്കറ്റുമായി അയാൾ എൻറെ മുന്നിലൂടെ നടന്നു പോകുമ്പോൾ എൻറെ മുഖത്തുനോക്കി ചിരിക്കാൻ ശ്രമിച്ചിരുന്നു.

   

ഞാനപ്പോഴും ചിരിക്കാൻ മറന്നു അയാളെ നോക്കി നിൽക്കുകയായിരുന്നു. അച്ഛാ… അമ്മ വിളിക്കുന്നു, മോള് വിളിച്ചപ്പോൾ ഭാര്യ കിടക്കുന്ന വാർഡിലേക്ക് നടന്നു. രോഗികളും കൂട്ടിരിപ്പുകാരുമായി അവിടെ നിറയെ ബഹളമാണ്. എൻറെ കണ്ണുകൾ അവിടെയാകെ മെലിഞ്ഞ മനുഷ്യനെ തിരയുകയായിരുന്നു. ഏട്ടൻ മോളേയും കൂട്ടി വീട്ടിൽ പൊക്കോ അമ്മ എവിടെ നിന്നോളും ഭാര്യ അത് പറയുമ്പോൾ ആണ് സത്യത്തിൽ ഞാൻ അവളെ പോലും ശ്രദ്ധിക്കുന്നത്. അതുവേണ്ട അമ്മ മോളെയും കൂട്ടി പൊക്കോ ഞാൻ ഇവിടെ ഇരുന്നോളാം, ഞാൻ കട്ടിലിൽ ഇരുന്നു പറയുമ്പോഴും എൻറെ കണ്ണുകൾ ആ മനുഷ്യനെ തിരയുകയായിരുന്നു. എന്നാൽ മോള് അമ്മയുടെ കൂടെ പോയിക്കോ…. പിന്നെ കുരുത്തക്കേടോന്നും കാണിക്കരുത് കേട്ടോ…

എന്നാൽ അലക്കാനുള്ള തുണികൾ കൂടെ കൊണ്ടുപോകാം എന്ന് അതും പറഞ്ഞ് അമ്മ കട്ടിലിന്റെ അടിയിൽ കവറിൽ ഇട്ടിരുന്ന അവളുടെ മുഷിഞ്ഞ തുണികൾ എടുത്ത് കൊണ്ടു പോകാനുള്ള ബാങ്കിൽ വെച്ച് ഇറങ്ങി. അവരെ യാത്രയാക്കി തിരിച്ച് ഭാര്യയുടെ അരികിൽ വന്നിരുന്നപ്പോൾ രണ്ടുമൂന്നു ബെഡ്കൾക്ക് അപ്പുറം ഇരിക്കുന്ന ആ മനുഷ്യനെ ഞാൻ വീണ്ടും കണ്ടു. നിങ്ങൾ ഇത് ആരെയാ തിരയുന്നത്… എൻറെ നോട്ടം കണ്ടുകൊണ്ടായിരിക്കും അവൾ അത് ചോദിച്ചത്.

നിൽക്ക് ഇപ്പോൾ വരാം… അവളോട് പറഞ്ഞു ഞാൻ കട്ടിൽ നിന്നും എഴുന്നേറ്റ് മുന്നോട്ട് നടന്നു. കട്ടിലിനോട് ചേർത്തിട്ടിരിക്കുന്ന സ്റ്റുളിൽ ഇരുന്നുകൊണ്ട് കട്ടിലിൽ കിടക്കുന്ന സ്ത്രീയോട് എന്തോ സംസാരിക്കുകയാണ് അയാൾ. മുന്നോട്ടു നടക്കുമ്പോഴും കട്ടിലിൽ കിടക്കുന്ന സ്ത്രീയുടെ മുഖം കണ്ടുതുടങ്ങി. വെളുത്ത മുഖമുള്ള മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ രൂപം ശരീരമാകെ ശോഷിച്ച് ഇരിക്കുന്നു എങ്കിലും മുഖത്ത് എന്തോ വല്ലാത്ത ഐശ്വര്യം ഉള്ള പോലെ തോന്നി.

Leave a Reply