ഇങ്ങനെയൊന്ന് സംഭവിക്കുകയാണെങ്കിൽ സത്യം പറഞ്ഞാൽ മലയാളം ഇൻഡസ്ട്രി തന്നെ ഒന്നു മാറ്റി മറക്കപ്പെടും. 25 വർഷങ്ങൾക്ക് ശേഷം ഹരികൃഷ്ണൻസ് വീണ്ടും എത്തുന്നു എന്ന ഒരു സൂചന ഇപ്പോൾ ഇൻഡസ്ട്രിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അവസാനമായി പ്രധാന വേഷങ്ങളിൽ ഒന്നിച്ച് എത്തിയ ചിത്രമായിരുന്നു ഹരികൃഷ്ണൻസ്. ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ പ്രകാരം 1998 പുറത്തുവന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് തയ്യാറെടുക്കുകയാണ്..
സംവിധായകൻ ഫാസിൽ. മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ഫാസിൽ തന്റെ അവസാന ചിത്രമായിട്ട് ആയിരിക്കും ഹരികൃഷ്ണൻസ് ടു ഒരുക്കുന്നത്. 2011 ൽ പുറത്തിറങ്ങിയ ലിവിങ് ടുഗെതർ ആയിരുന്നു ഫാസിൽ അവസാനമായി സംവിധാനം ചെയ്ത ചിത്രം. അടുത്തിടെ മോഹൻലാൽ ചിത്രങ്ങൾ ആയാ ലൂസിഫറിലും, മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും ഫാസിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലം സിനിമയിൽ നിന്നും വലിയൊരു ഇടവേള എടുത്ത ഫാസിൽ സംവിധാനം മേഖലയിൽ നിന്നും വിരമിക്കൽ ചിത്രം എന്ന നിലയിലാണ് ഹരികൃഷ്ണൻസ് ടു ഒരുക്കുന്നത് .
ഫഹദ് ഫാസിൽ നായകനായ ഈയടുത്ത് മാസം പുറത്തിറങ്ങിയ മലയൻകുഞ്ഞ് എന്ന ചിത്രവും നിർമ്മിച്ചത് ഫാസിലായിരുന്നു. ഇപ്പോൾ ഈ ചിത്രം ഒ ടി ടി റിലീസിന് ഒരുങ്ങുകയാണ്. 2023 ജനുവരിയിലാണ് ചിത്രത്തിൻറെ ഒഫീഷ്യൽ ലോഞ്ചിന് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. പുതിയ കഥാപ്ര പരിസരത്തിലും ചുറ്റുപാടിലുമായിരിക്കും മലയാളത്തിന്റെ സൂപ്പർ താരങ്ങൾ ഹരികൃഷ്ണൻസുമായി വീണ്ടും എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.