`

അപ്പച്ചൻ മരിച്ചപ്പോൾ ബോഡിയോടൊപ്പം അമ്മച്ചിയെ റൂമിൽ പൂട്ടിയിട്ട് വീട്ടിൽ പാർട്ടി നടത്തിയ മകൻ.

മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. രചന സിന്ധു കിഴക്കേ വീട്ടിൽ. സേവിച്ച…. മക്കളെ… കതക് തുറക്ക്… അമ്മച്ചി അവിടെ വിളിക്കുന്നത്, മക്കളെ..ടീ… റോസാമേ പോയി കഥ തുറക്കെടി,ഹോ തല പെരുക്കുന്നത് പോലെ രാത്രിയിലെ കെട്ട് വിട്ടിട്ടില്ല. റോസമ്മ ചെരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു, എന്നെക്കൊണ്ട് വയ്യ… നിങ്ങടെ അമ്മച്ചിയല്ലേ പോയി തുറന്നോ. ഈ കൊച്ചു വെളുപ്പാകാലത്ത് അമ്മച്ചിക്ക് എന്തിന്റെ കേടാ. എന്നതാ അമ്മച്ചി.. മക്കളെ… അപ്പച്ചൻ വിളിച്ചിട്ടും മിണ്ടുന്നില്ല. ഈ അമ്മച്ചിയുടെ ഒരു കാര്യം, വാ… നോക്കാം. സേവിച്ചൻ അമ്മച്ചിയുടെ കൂടെ പോയി, അപ്പച്ചാ എണീക്ക് അപ്പച്ചാ…

   

ഇല്ല വിളിച്ചിട്ടും മിണ്ടുന്നില്ല. സേവിച്ചൻ കയ്യിൽ പിടിച്ചുനോക്കി അനക്കം ഒന്നുമില്ല. സേവിച്ചൻ സണ്ണിക്കുട്ടിയുടെ മുറിയിലേക്ക് പോയി. സണ്ണിക്കുഞ്ഞേ…. എടാ… മക്കളെ, വാതിൽ തുറക്കെടാ. ഗുഡ്മോണിങ് അപ്പച്ചാ.ഹാ …. മോണിംഗ് എന്നതാ അപ്പച്ചാ കാര്യം? ഡാ മോനെ, വല്യപ്പച്ചൻ… വല്യപ്പച്ചൻ.. നീയൊന്നു വന്നു നോക്കിയെ കർത്താവ് വിളിച്ചുന്നാ തോന്നണേ. നെഞ്ചിൽ വെച്ചുനോക്കുന്ന കുഴലും എടുത്തോ. നീ ഒരു കുട്ടി ഡോക്ടർ അല്ലേ, സണ്ണി സ്റ്റെതസ്കോപ്പ് എടുത്ത് അപ്പച്ചന്റെ കൂടെ പോയി. എൻറെ പൊന്നു മക്കളെ വല്യപ്പച്ചന്റെ കിടപ്പു കണ്ടോ വല്യമ്മച്ചി ഉച്ചവെക്കാൻ തുടങ്ങി. വല്യമ്മച്ചി ഉച്ചവെക്കേണ്ട ഞാൻ നോക്കട്ടെ, സണ്ണി പരിശോധിച്ചു. ഇതിപ്പോൾ മരണം നടന്നിട്ട് കുറെ സമയമായി രാത്രിയിൽ എങ്ങാനും ആയിരിക്കും.

സേവിച്ചാ അപ്പച്ചനെ നമുക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാം. എന്തിന് മരിച്ചു എന്ന് സണ്ണി കുഞ്ഞ് പറഞ്ഞില്യയോ. അവനും കുട്ടി ഡോക്ടറല്ലേ.. നീ വാടാ മക്കളേ രാവിലത്തെ ഉറക്കവും പോയി.. കരച്ചിലും ബഹളവും കേട്ട് റോസമ്മ എഴുന്നേറ്റ് കണ്ണും തിരുമി കൊണ്ട് താഴേക്ക് വരുന്നുണ്ടായിരുന്നു.ടീ അപ്പച്ചൻ പോയി കർത്താവിൻറെ അടുക്കിലേക്ക്. എൻറെ കർത്താവേ നിനക്ക് നല്ല ബുദ്ധി തോന്നിയല്ലോ.. റോസമ്മ മുകളിലേക്ക് നോക്കി കുരിശു വരച്ചു.

പക്ഷേ പെട്ടെന്ന് മുഖത്തെ ചിരി മങ്ങി. ഇന്ന് രാത്രി എല്ലാവരെയും ക്ഷണിച്ചല്ലോ ഈശോയെ റോസമ്മ ഞാൻ പള്ളിയിൽ വിവരം വിളിച്ചു പറയാം. ദേ മനുഷ്യ…. നിങ്ങൾ എന്തിനുള്ള പുറപ്പാടാ.. അച്ഛനെ വിളിച്ചു പറയാൻ. അപ്പോൾ ഇന്നത്തെ റിസപ്ഷൻ, അത് ഇപ്പോൾ എങ്ങനെയാ അപ്പച്ചൻ മരിച്ചു കിടക്കുമ്പോൾ. മനുഷ്യ ഞാനൊരു കാര്യം പറയും ഒന്നും രണ്ടും അല്ല 20 ലക്ഷത്തിന്റെ ഫ്ലാറ്റാ നമ്മുടെ കൊച്ചിന് റിയാലിറ്റി ഷോയിലൂടെ കിട്ടിയിരിക്കുന്നത്.

Leave a Reply