മോഹൻലാൽ ആരാധകർക്കും അല്ലാത്ത പ്രേക്ഷകർക്കും വലിയ ആശങ്കയാണ് ബറോസ് എന്ന സിനിമയിൽ. എന്താണ് ഈ ആശങ്ക എന്ന് ചോദിച്ചാൽ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ എന്തും സംഭവിക്കാവുന്ന ചിത്രമാണ് ബറോസ് എന്നുപറഞ്ഞുകൊണ്ട് തുടങ്ങിയതാണ് ചില ആരാധകരുടെ വാക്കുകൾ ശ്രീരാജ് മോഹനൻ പറഞ്ഞ വാക്കുകൾ ഗ്രൂപ്പുകളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. ഈ അവസ്ഥയിൽ ഇരിക്കുന്ന പടമാണ് ലാലേട്ടന്റെ ആദ്യ സംവിധാനത്തിൽ വരുന്ന ചിത്രം ബറോസ്. ചിത്രത്തിന് ക്രൂ നോക്കിയാൽ പ്രതീക്ഷയ്ക്ക് അത്ര വകയൊന്നും തരുന്നില്ല.
ഇത്തരം കാര്യങ്ങളിൽ ലാലേട്ടൻ കാണിക്കുന്ന അലസതയും കൂടി ചേർത്താൽ ബറോസ് ഭാവി ഏറെക്കുറെ ശോചനീയമാണ്. പക്ഷേ അങ്ങനെ എഴുതി തള്ളലുകൾ ഒക്കെ കഴിഞ്ഞു പ്രതീക്ഷയുടെ ബാധ്യത അല്ലാതെ ഇതൊരു പോസിറ്റീവ് റിപ്പോർട്ടിലേക്ക് പോയാൽ ഒരുപക്ഷേ മോഹൻലാൽ എന്ന മനുഷ്യനും അയാളുടെ ചുമലിൽ ഏറി വോളിവുഡും ഇന്ത്യൻ സിനിമയുടെ നെറുകയിൽ ചെന്നെത്തും. ഈ സിനിമയുടെ പ്രതീക്ഷയും നിരാശയും മോഹൻലാലാണ്. മോഹൻലാൽ നിരാശ അയാൾ ഒരു സംവിധായകൻറെ നടൻ ആണ് എന്നുള്ളതാണ്. മോശം സംവിധായകൻ ആണെങ്കിൽ മോശം പ്രകടനവും നല്ല സംവിധായകനാണെങ്കിൽ മികച്ച പ്രകടനവും അതുകൊണ്ടുതന്നെ മോഹൻലാൽ മോഹൻലാലിനോട് നീതിപുലർത്തുക ഉണ്ടാകുമോ എന്ന ഭയവും നിരാശയും നൽകുന്നു.
ഇനി പ്രതീക്ഷയിലേക്ക് വന്നാൽ എത്ര കഠിന കഥാപാത്രങ്ങൾ ആണെങ്കിലും സെറ്റിൽ അടിച്ചുപൊളിച്ച് ആക്ഷനും കട്ടിനും ഇടയിൽ പെർഫോമൻസ് ചെയ്ത് വിസ്മയിപ്പിക്കുന്ന ഒരു മോഹൻലാൽ മാജിക് ഉണ്ട്. അയാൾ അതിനെ വിസ്മയം എന്നൊക്കെയാണ് വിളിക്കുന്നത് എങ്കിലും അയാളുടെ തലച്ചോറും ഹൃദയവും എല്ലാം ആന്തരികമായി ആ ഇമോഷൻസിനെ പ്രോസസ് ചെയ്യുന്നുണ്ടായിരിക്കും. ആസ്കിൽ അതിൽ അക്ബറോസ് ഒരു സംഭവമാകുമോ എന്ന പ്രതീക്ഷ. നല്ലത് സംഭവിക്കട്ടെ. മോഹൻലാൽ എന്ന നിധിയെ ബറോസ് കാക്കട്ടെ. പലർക്കും പറയാനുള്ളതും ഇതേ രീതിയിലുള്ള പറച്ചിലാണ്.