`

വർഷങ്ങൾക്ക് ശേഷം നന്മയുള്ള ഒരു കള്ളന്റെ കത്തും 2000 രൂപയും.

നമസ്കാരം വർഷങ്ങൾക്കു മുൻപ് വയനാട് ബേക്കൽലോഡിൽ വ്യാപാരി ആയിരുന്ന ജോസഫിന്റെ കണ്ണ് വെട്ടിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കളവ് പോയി. പിന്നീട് മനസ്സിനെ അലട്ടിയ കുറ്റബോധത്തിന് പരിഹാരമായി വർഷങ്ങൾക്കുശേഷം ജോസഫിന്റെ ഭാര്യ മേരിക്ക് കള്ളന്റെ ക്ഷമാപണവും 2000 രൂപയും എത്തി. കഴിഞ്ഞദിവസമാണ് ബേക്കൽലോഡിൽ സ്വദേശിനിയായ വീട്ടമ്മയ്ക്ക് ഒരു പാഴ്സൽ വന്നത്. അയച്ചയാളുടെ പേരും മേൽവിലാസവും ഇല്ല കവറിനുള്ളിൽ 2000 രൂപ ഒരു കത്തും.

   

സംശയത്തോടെ കത്തു വായിച്ച വീട്ടമ്മ ശരിക്കും ഞെട്ടി. കത്തിലെ വരികൾ ഇതായിരുന്നു. പ്രിയ ചേട്ടത്തി ഞാൻ വർഷങ്ങൾക്കു മുൻപ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയിരുന്നു. ഇന്ന് അതിൻറെ വില ഏകദേശം 2000 രൂപ വരും. പൈസ ഞാൻ ഇതോടൊപ്പം അയക്കും ഈ രൂപ സ്വീകരിച്ചു എന്നോട് ക്ഷമിക്കണം എന്ന് അന്നത്തെ കുറ്റവാളി. ആരാണ് കത്ത് അയച്ചത് എന്ന് ഇതുവരെയും മേരിക്ക് മനസ്സിലായിട്ടില്ല.

മേരിയുടെ ഭർത്താവ് ജോസഫ് 10 വർഷം മുൻപ് മരിച്ചു അതുകൊണ്ട് ഇനി ആളെ കണ്ടെത്താൻ വഴിയുമില്ല. ഭർത്താവിന് ആരെങ്കിലും കബളിപ്പിച്ചോ എന്ന് മേരിക്ക് അറിയില്ല. എങ്കിലും കുറ്റസമ്മതം നടത്തിയ ആളുടെ മനസ്സാക്ഷി സമൂഹത്തിന് മാതൃകയാകട്ടെ എന്നാണ് കുടുംബത്തിൻറെ പ്രതികരണം. ഇദ്ദേഹത്തെ ഒരു കള്ളൻ എന്ന് അഭിസംബോധന ചെയ്യാൻ പറ്റില്ല എന്നാണ് മലയാളികളും പറയുന്നത്. കാരണം അദ്ദേഹം ചെയ്ത തെറ്റിന് അദ്ദേഹം തിരുത്തൽ നടത്തിയിരിക്കുകയാണ്.

Leave a Reply