പൃഥ്വിരാജിന് നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി അൽഫോൺസ് പുത്രൻ ഒരുക്കുന്ന ചിത്രം ഗോൾഡ് ഓണം റിലീസായി എത്തുമെന്ന് സംവിധായകൻ തന്നെ ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. മമ്മൂട്ടി ചിത്രമായ റോർഷാക് ഓണത്തിന് റിലീസാകും എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഓണത്തിന് റോഷാക്ക് റിലീസ് കാണില്ല. അതേസമയം ഏറെ കാത്തിരിപ്പിന് ഒടുവിൽ മോഹൻലാൽ ചിത്രം മോൺസ്റ്റർ സെപ്റ്റംബർ അവസാനം തിയേറ്ററിലേക്ക് എത്തുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു.
ഗോൾഡ് ഓണത്തിന് ഒരുങ്ങുമെന്ന് അറിയിച്ച അൽഫോൺസ് പുത്രൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റും പങ്കുവെച്ചത്. മല്ലിക സുകുമാരൻ, ബാബുരാജ്, ഷമ്മി തിലകൻ,അബൂ സലീം, അജ്മൽ അമീർ, റോഷൻ മാത്യു, ഇടവേള ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഗോൾഡ് ഒരു പുതുമയും ഇല്ലാത്ത ചിത്രമാണെന്നും യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും ആ വഴി വരരുത് എന്ന് സിനിമ സംവിധായകൻ അൽഫോൻസ് പുത്രൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. പ്രേമം കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അൽഫോൻസ് പുത്തൻ ഗോൾഡുമായി എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻ മാജിക് ക്വീൻസ് എന്നാ ബാനറിൽ സുപ്രിയ മേനോനും ജസ്റ്റിൻസ് സ്റ്റീഫനും ചേർന്നാണ് ഗോൾഡിന്റെ നിർമ്മാണം.
മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം റോഷാക്ക് പ്രഖ്യാപിച്ച നാൾ മുതൽ ആരാധകർ കാത്തിരിക്കുന്നതാണ്. സമീർ അബ്ദുൽ എഡി നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമ്മിക്കുന്നത്. ഗ്രേസി ആൻറണി, ഷറഫുദ്ദീൻ, ജഗദീഷ്, കോട്ടയം നസീർ, ബിന്ദു പണിക്കർ മറ്റുമാണ് പ്രധാന കഥാപാത്രങ്ങൾ. സംഗീതസംവിധായകൻ മിഥുൻ മുകുന്ദനാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നിമിഷ് രവി ജാഗരണവും കിരൺ ദാസ് എഡിറ്റിംഗ് നിർവഹിക്കുന്നു. പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്ന തരത്തിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. സെപ്റ്റംബർ 29നാണ് ചിത്രം റിലീസ് ചെയ്യുക. എന്നാണ് റിപ്പോർട്ടുകൾ.