`

ജനഗണമന മറ്റൊരു പൃഥ്വിരാജ് ഡിജോ ജോസ് ചിത്രം

ജനഗണമന എന്ന ചിത്രത്തിൻറെ സക്സസ് സെലിബ്രേഷൻ ആണ് കഴിഞ്ഞദിവസം നടന്നത്. ഇതിൻറെ വിശേഷം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് ആരാധകർ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു പൃഥ്വിരാജിന്റെ ടീമും ഈ പരിപാടികളുടെ വീഡിയോകളും ആയി എത്തുകയും ചെയ്തു. എന്തുതന്നെയായാലും ജനഗണമന എന്ന ചിത്രം രണ്ട് പാർട്ട് ആയി ഇറങ്ങുന്നത് ആണെന്ന് നമുക്കെല്ലാവർക്കും അറിയാം. ജനഗണമന 2 ന്റെ വിശേഷങ്ങൾ ആണ് എല്ലാവർക്കും അറിയേണ്ടിയിരുന്നതും. എന്നാൽ ജനഗണമന ടു എന്ന ചിത്രത്തിനു മുൻപേ തന്നെ പൃഥ്വിരാജ് സുകുമാറിനും ഡിജോ ജോസ് ആൻറണിയും പുതിയൊരു സിനിമ ചെയ്യാൻ പോകുന്നു എന്ന വാർത്തകളാണ് പിന്നീട് എത്തിയത്.

   

ജനഗണമന ടു ചെയ്യുന്നതിനു മുൻപേ തന്നെ ഇതേ ടീം തന്നെ പൃഥ്വിരാജും ആയി മറ്റൊരു സിനിമ ചെയ്യാൻ പോകുമ്പോൾ മറ്റൊരു ചർച്ച കൂടി ഇതിൻറെ കൂട്ടത്തിൽ ആഡ് ചെയ്യുകയാണ്. കാരണം ജനഗണമന എന്ന ചിത്രം റിലീസ് ആയതിനുശേഷം നിരവധി അഭിമുഖങ്ങളിൽ ചില കാര്യങ്ങൾ കൂടി ശ്രദ്ധയിൽ പെട്ടിരുന്നു. ഡിജോ ജോസ് ആൻറണി മോഹൻലാലിനെ വച്ച് ഒരു സിനിമ ചെയ്യാൻ പോകുന്നു എന്ന കാര്യം. ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ ചെറിയ സൂചനകൾ നൽകുകയുണ്ടായി ഡിജോ ജോസ് ആൻറണി. അങ്ങനെ ഒരു ചിത്രം സംഭവിക്കുന്നു എന്ന രീതിയിൽ ആരാധകർക്കിടയിൽ സംസാരങ്ങൾ ഉണ്ടായിരുന്നു.

ജനഗണമന എന്ന ചിത്രത്തിൻറെ തിരക്കഥാകൃത്തും സംവിധായകനും മോഹൻലാലിനൊപ്പം ചേരുന്നു എന്ന രീതിയിൽ ആയിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നത് .എന്നാൽ ഇത് ടീം ഇപ്പോൾ പൃഥ്വിരാജിനെ വെച്ച് ഒരു സിനിമ ചെയ്യാൻ പോകുന്നു എന്ന് പറയുമ്പോൾ ജനഗണമന ടു അല്ല അതിനു മുന്നേ തന്നെ മറ്റൊരു ചിത്രം. ഈ ചിത്രത്തിലേക്ക് മോഹൻലാലും എത്തിയേക്കും എന്ന രീതിയിലാണ് ഇപ്പോൾ സംസാരം. കാരണം ജനഗണമന എന്ന ചിത്രത്തിൻറെ സക്സസ് സെലിബ്രേഷൻ ആൻറണി പെരുമ്പാവൂർ അടക്കം പങ്കെടുക്കുകയും ചെയ്തു. ഇതൊക്കെ ആ ഒരു കാര്യത്തിൽ ഉറപ്പ് വയ്ക്കുന്ന രീതിയിലാണ് പോകുന്നത്.

Leave a Reply