`

അയലത്തെ വീട്ടിലെ ഭ്രാന്തിപ്പെണ്ണ് മകൾക്ക് വേണ്ടി ചെയ്തത് കണ്ടു പൊട്ടിക്കരഞ്ഞു പോയി.

മല്ലൂസ് സ്റ്റോറിസിലേക്ക് സ്വാഗതം. രചന ശ്യം കല്ലുകുഴിയിൽ. നാൻസി നീ അവരുടെ അടുക്കലേക്ക് ഒന്നും പോകേണ്ട കേട്ടോ.. ഈയിടെയായി അതിനെ കുറച്ചു കൂടുതൽ ആണെന്ന് തോന്നുന്നു എപ്പോഴും കരച്ചിലും ചിരിയുമായി ഒരു ബഹളം തന്നെയാണ്. ഞാൻ സ്കൂള് കഴിഞ്ഞ് മുറ്റത്തേക്ക് എത്തിയതും അമ്മ മേരി മുറ്റത്ത് ചെടികളുടെ ചുവട് വൃത്തിയാക്കുന്നതിനിടയിലൂടെ പറഞ്ഞു. നാൻസി ഒന്നുകൂടി തിരിഞ്ഞു നോക്കിയപ്പോൾ അവർ കയ്യിലുള്ള കാവിയോട് എന്തൊക്കെയോ പറയുകയും ഉച്ചത്തിൽ ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ഈ മമ്മിക്ക് ഇതെന്താ.. അവർ ഒരു പാവമല്ലേ അവർ ആരെയും ഒന്നും ചെയ്യില്ല.

   

ആ.. നിനക്ക് അതൊക്കെ പറയാം… ഇതിന്റെയൊക്കെ സ്വഭാവം എപ്പോഴാണ് മാറുന്നത് എന്ന് ആർക്കും പറയാൻ പറ്റില്ല. അത് പറഞ്ഞുകൊണ്ട് ചെടിയുടെ ചുവട് വൃത്തിയാക്കൽ തുടങ്ങിയിരുന്നു. അടുക്കളയിൽ ചായ ഇരിപ്പുണ്ട് ആദ്യം പോയി കുളിക്ക് നീ. വീട്ടിലേക്ക് കയറുന്ന നാൻസിയെ നോക്കി മേരി വിളിച്ചു പറഞ്ഞിരുന്നു. കയ്യിലിരുന്ന് ബാഗ് ഹാളിലെ സെറ്റിയിലേക്ക് എറിഞ്ഞു കൊണ്ട് അവർ അടുക്കളയിലേക്ക് ചെന്നു. തണുത്ത ചായ ചൂടാക്കാൻ നിൽക്കാതെ ഒരു ഗ്ലാസ്സിലേക്ക് പകർന്ന് കസ്റോളിൽ അടച്ചു വെച്ചിരുന്ന കട്ലറ്റ് രണ്ടെണ്ണം എടുത്തു ഒന്ന് കടിച്ചു തിന്നുകൊണ്ട് ചായയുമായി സിറ്റൗട്ടിലേക്ക് നടന്നു കുളിയും നനയും ഒന്നും വേണ്ട വന്ന ഉടനെ തീറ്റ തുടങ്ങിയോ…

സിറ്റൗട്ടിൽ വന്നിരുന്ന ചായ കുടിക്കുന്ന ഞാൻ നോക്കിക്കൊണ്ട് പറയുമ്പോൾ അവൾ പല്ലുകൾ ഇടിച്ചു കാണിച്ച് ചായ കുടി തുടർന്നു അപ്പോഴേക്കും അപ്പുറത്ത് നിന്ന് ആ ഭ്രാന്തിയുടെ ഉച്ചത്തിലുള്ള വിളി കേട്ട് തുടങ്ങി. ചെടിയുടെ ചുവട്ടിൽ നിന്നും മേരി എഴുന്നേറ്റ് വന്ന് നാൻസിക്ക് അടുത്തിരുന്നു. നീ പോയി എണ്ണ എടുത്തുകൊണ്ടുവന്നെ മുടിയുടെ കോലം കണ്ടോ. അതു പറഞ്ഞ മേരി നാൻസിയുടെ കെട്ടിവച്ചിരിക്കുന്ന മുടി അഴിച്ചിട്ടു. അമ്മയോട് തർക്കിച്ചിട്ട് കാര്യമില്ല എന്നറിയാവുന്ന നാൻസി എണ്ണയും എടുത്ത് അമ്മയെ ഏൽപ്പിച്ച് അമ്മയ്ക്ക് മുന്നിൽ ചെന്നിരുന്നു.

Leave a Reply