`

ബാക്കിയുള്ളവർ എങ്ങനെ ഒരു പാൻ ഇന്ത്യ സ്റ്റാറാവാം എങ്ങനെ ഒരു 50 കോടി അടിക്കാം എന്നൊക്കെ നോക്കുമ്പോൾ ഇവിടെ ഒരാളെ കണ്ടോ.

ഒരു മലയെ കീഴടക്കി നിൽക്കുന്ന പ്രണവ് മോഹൻലാലിൻറെ ചിത്രമാണ് കഴിഞ്ഞദിവസം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് യാത്രകളും സാഹസങ്ങളും റിയൽ ലൈഫ് ചാർലി എന്നാണ് പ്രണവ് മോഹൻലാലിനെ ആരാധക കൂട്ടം വിശേഷിപ്പിക്കുന്നത്. യാത്രയോടും സാഹസികതകളോടും വളരെ താല്പര്യമാണ് പ്രണവ് മോഹൻലാലിന്. ബാർകോ സെർഫി മലകയറ്റം എന്നിവയിലെല്ലാം പ്രത്യേകം പരിശീലനം നേടിയ പ്രണവ് തൻറെ സാഹസിക വീഡിയോകളും യാത്ര വിശേഷങ്ങളും ഒക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴത്തെ ഒരു മലയിൽ നിന്നും ഉള്ള ചിത്രമാണ് പ്രണവ് മോഹൻലാൽ ഷെയർ ചെയ്തിരിക്കുന്നതും.

   

ഒറ്റനോട്ടത്തിൽ മുഖം വ്യക്തമല്ല ഈ ചിത്രത്തിൽ .സ്പെയിനിൽ നിന്നും പകർത്തിയതാണ് ഈ ചിത്രം നേരത്തെ മല കയറുന്ന വീഡിയോ ഇട്ടെങ്കിൽ ഇത്തവണ കീഴടക്കിയ വീഡിയോ എന്ന രീതിയിലാണ് ആരാധകരും പറയുന്നത്. ഒരു ചിത്രം അയർലൻഡിൽ നിന്നും ഉള്ളതാണെങ്കിൽ അടുത്ത ചിത്രം സ്പെയിനിൽ നിന്നും ഇത് അങ്ങനെ ഒരു മനുഷ്യൻ. എന്നിങ്ങനെ പോകുന്നു ലഭിക്കുന്ന കമൻറുകൾ. അടുത്തിടെ സ്ലാക്ക് ലൈനിലൂടെ ശരീരം ബാലൻസ് ചെയ്ത് നടക്കുന്നതിൻറെ വീഡിയോ ഷെയർ ചെയ്തിരുന്നു ശ്രദ്ധയോടെയും ഏകാഗ്രതയോടെയും നടന്നു പോകുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക.

രസകരമായ കമൻറുകൾ വീഡിയോയ്ക്ക് ലഭിക്കുകയുണ്ടായി. ഈ വീഡിയോയും വൈറലായി മാറുകയും ചെയ്തിരുന്നു. അതിനുശേഷം മല കയറുന്ന വീഡിയോ ആണ് പ്രണവ് മോഹൻലാൽ ഇട്ടത്. അതും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി. ബാക്കിയുള്ളവർ എങ്ങനെ ഒരു പാൻ ഇന്ത്യ സ്റ്റാറാവാം എങ്ങനെ ഒരു 50 കോടി അടിക്കാം എന്നൊക്കെ നോക്കുമ്പോൾ ഇവിടെ ഒരാൾ ഏതു മല കയറണം പുതിയ സാഹസങ്ങൾ ഏതൊക്കെ നോക്കണം എന്നൊക്കെ ആലോചിക്കുന്നു.

Leave a Reply