നമ്മുടെ സിനിമകളിൽ എത്തിയ അണ്ടർവേൾഡ് ഡോണുകളെ കുറിച്ച് ചോദിച്ചപ്പോൾ നിങ്ങൾക്ക് ആകർഷണീയമായ കഥാപാത്രം ആരാണെന്ന് നമ്മൾ തിരക്കിയപ്പോൾ കൂടുതൽ പേരും പറഞ്ഞത് റോക്കി ഭായുടെ പേര് ആണെങ്കിലും ഏറ്റവും കൂടുതൽ ആൾക്കാർക്ക് അറിയേണ്ടതും റോളക്സിനെയും അബ്രഹാം ക്രൊയേഷ്യയും ആയിരുന്നു . കാരണം ഈ കഥാപാത്രങ്ങളെ കുറിച്ച് കൂടുതൽ ഒന്നും ആർക്കും അറിയില്ല. ഇനി വരുന്ന സിനിമകളിലെ അത് വ്യക്തമാക്കുകയുള്ളൂ. മലയാളത്തിൽ നമുക്ക് ഏറ്റവും നിഗൂഢമായി നിൽക്കുന്ന ഒരു കഥാപാത്രം കൂടിയാണ് മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫനും സ്റ്റീഫിന്റെ തന്നെ മറുവശമായ ക്രൊയേഷി അബ്രഹാമും.
അടുത്തിടയ്ക്ക് മുരളി ഗോപി പോലും ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ കേൾക്കുമ്പോൾ വലിയ രീതിയിലുള്ള ഞെട്ടലാണ് ഉണ്ടാക്കുന്നത്. ലൂസിഫർ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗം വരാൻ പോവുകയാണ് എമ്പുരാൻ. കൂടുതൽ കാര്യങ്ങൾ വ്യക്തമാകും എന്നതുകൊണ്ട് തന്നെ ആകാംക്ഷയിലാണ് ഓരോ ആളുകളും ഈ സിനിമ കാണാൻ തന്നെ. നിഗൂഢതയുടെ താഴ് വരയിൽ വസിക്കുന്ന ഒരേയൊരു രാജാവ്. ബോബി നീ ചെകുത്താൻ വേദം ഓതുന്നത് കേട്ടിട്ടുണ്ടോ. എസക്കിയേൽ 27: 15 കൊള്ളരുതാത്തവൻ തങ്ങളുടെ സ്വാർത്ഥതകൾ കൊണ്ടും ക്രൂരതകൾ കൊണ്ടും നീതിമാന്മാരുടെ പാതയെ എല്ലാ മാസങ്ങളിൽ നിന്നും ആക്രമിക്കുന്നു.
ഈ അന്ധതയുടെ താഴ്വരയിൽ നിന്നും നീതിമാനെ കരകയുന്നവൻ അനുഗ്രഹീതനാകുന്നു കാരണം അവൻ സത്യമായും അവൻറെ സഹോദരങ്ങളുടെ രക്ഷകനും വഴിതെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയുമാണ്. അതിനാൽ എൻറെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്ന ആരായാലും അവരുടെ മേൽ അശരിപാദം പോലെ ഞാൻ പ്രഹരം ഏൽപ്പിക്കും എൻറെ പകലിൽ നീറി ഒടുങ്ങുമ്പോൾ അവൻ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവായിരുന്നു എന്ന്, ഒരേയൊരു രാജാവ്. ലൂസിഫർ സിനിമ റിലീസ് ചെയ്തിട്ട് ഞാനെന്ന പ്രേക്ഷകൻ മനസ്സറിഞ്ഞ് കയ്യടിച്ച് ആഘോഷം ആക്കിയ ഒരു മോഹൻലാൽ സിനിമ.