പലപ്പോഴും നമുക്ക് ഒരുപാട് ആഗ്രഹങ്ങളും ആവശ്യങ്ങളും ഉണ്ടായിരിക്കും. എന്നാൽ നടക്കുന്നത് പലർക്കും പല രീതിയിലായിരിക്കും. ചിലർക്ക് ഇത് പെട്ടെന്ന് സാധ്യമായി കിട്ടുന്നു, ചിലർക്ക് ഒരുപാട് നാളുകൾക്കുണ്ട് സാധ്യമാകുന്നു ചിലർക്ക് സാധ്യമാകാതെയും വരുന്നു. നമ്മുടെ നാളും നമ്മുടെ ഭാഗ്യങ്ങളും അനുസരിച്ച് ആയിരിക്കും ഇവയുടെ നടക്കുന്നതിന്റെ കാലയളവ് മാറിയിരിക്കുന്നത്. ഇത്തരത്തിൽ നാം ആഗ്രഹിച്ച കാര്യം എപ്പോൾ നടക്കും എന്ന് മനസ്സിലാക്കുന്ന തൊടുകുറി ശാസ്ത്രം വളരെയധികം സഹായകമാണ്. തൊടുകൂറി ശാസ്ത്രപ്രകാരം നാല് ഇലകളാണ് ഇവിടെ നൽകിയിരിക്കുന്നത്.
ആദ്യത്തേത് വെറ്റില, രണ്ടാമത്തേത് കൂവളത്തില, മൂന്നാമത്തേത് തുളസിയില, നാലാമത്തേത് ആലില.ഓരോ ഇലയും നാം തിരഞ്ഞെടുക്കുമ്പോൾ അതിനനുസരിച്ചാണ് നമ്മുടെ ആഗ്രഹ സഫലീകരണം വരുന്നത്. നിങ്ങൾ മനസ്സിൽ നല്ലപോലെ ആഗ്രഹിച്ചു പ്രാർത്ഥിച്ച് ഇവയിൽ നിന്നും ഏതെങ്കിലും ഒരു ഇല സ്വന്തമായി ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ഇത്തരത്തിൽ തിരഞ്ഞെടുക്കുമ്പോൾ ആദ്യമായി നിങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത് വെറ്റിലയാണ് എന്നുണ്ടെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം സാധിച്ചു കിട്ടുന്നത് വളരെയധികം സമയമെടുത്തിട്ടായിരിക്കും.
വളരെയധികം പ്രയാസമേറിയ ഒരു കാര്യമായിരിക്കും നിങ്ങളുടെ ആഗ്രഹം സാധിച്ചു കിട്ടുക എന്നുള്ളത്. രണ്ടാമതായി നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് കൂവളത്തിലെയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ ആഗ്രഹം വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടുന്നു. ഇത് ശിവഭഗവാന്റെ സാന്നിധ്യമുള്ള ഇലയാണ്. മൂന്നാമതായി കൊടുത്തിട്ടുള്ള തുളസി ഇലയാണ് എന്നുണ്ടെങ്കിൽ, നിങ്ങളുടെ ആഗ്രഹം സാധിച്ചു കിട്ടാൻ വളരെയധികം കാലം കാത്തിരിക്കേണ്ടതായി വരുന്നു. ചിലർക്ക് 15 വർഷം വരെ ഇതിനായി കാത്തിരിക്കേണ്ടത് ആയി വരും. നാലാമതായുള്ള ആലിലയാണ് എങ്കിൽ കൂടിയും ഇത് തിരഞ്ഞെടുക്കുന്നവരും ഒരുപാട് താമസം വരുമെങ്കിലും സാധിച്ചു കിട്ടും എന്നുള്ളത് ഉറപ്പാണ്.