മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. രചന മനു തൃശ്ശൂർ തല പൊളിയുന്ന വേദനയിൽ കൈകൾക്കുള്ളിൽ മുഖമമർത്തി അങ്ങനെ തന്നെ കിടന്നു . ചുറ്റുമുള്ള കുട്ടികളുടെ ശബ്ദം പെട്ടെന്ന് നിശബ്ദമായി എല്ലാവരും ഇരിക്കൂ ഞാൻ പുതിയതായി വന്ന മലയാളം ടീച്ചറാണ്. എൻറെ പേര് അധിക എനിക്ക് നിങ്ങളെ ഓരോരുത്തരെയും പരിചയപ്പെടുത്തി തരണം അതുകൊണ്ട് ഓരോരുത്തരായി പേര് പറയൂ. ക്ലാസിൽ ആദ്യം മുതൽ പേര് പറഞ്ഞു തുടങ്ങി പെട്ടെന്ന് പൂർത്തിയാകാതെ പേരുപറച്ചിൽ നിർത്തിയത് ആയത് എനിക്ക് തോന്നി. അടുത്ത നിമിഷം ടീച്ചർ ചോദിക്കുന്നത് കേട്ടു എന്താണ് അവൻ കിടക്കുന്നത് ക്ലാസ്സിൽ ശ്രദ്ധിക്കല്ലേ മടിയാണോ.. അവന് ഇന്ന് തലവേദനയാണ് ടീച്ചറേ.. രാവിലെ 2 പീരിയഡ് ഒക്കെ അവൻ അങ്ങനെ കിടക്കും.
എൻറെ തൊട്ടടുത്ത് നിന്നവന്റെ വാക്കുകൾ ഞാൻ കേട്ടു. അടുത്ത നിമിഷം മുടിയിഴകളിൽ ആരോ തഴുകുന്നത് അറിഞ്ഞ് മെല്ലെ കണ്ണുകൾ തുറന്നു മുഖം ഉയർത്തി., എന്തുപറ്റി? എന്താണ് ഇങ്ങനെ.. അറിയില്ല തലവേദനയാണ് എനിക്ക് ഉറങ്ങണം ടീച്ചറെ… രാവിലെ ഒന്നും കഴിച്ചില്ലേ? ചായ കുടിച്ചു ടീച്ചർ…. അതെന്താ വേറെ ഒന്നും കഴിക്കാഞ്ഞത്? വേറെ ഒന്നും ഇല്ലായിരുന്നു, ഒരു നിമിഷം ടീച്ചർ എന്റെ മുഖത്തേക്ക് നോക്കി മെല്ലെ മുടിയിൽ തലോടി. ഈ ക്ലാസ് കഴിയുമ്പോൾ എനിക്ക് ഒപ്പം വരാട്ടാ നീ… അതുവരെ കിടന്നോളൂ. അന്ന് ലാസ്റ്റ് പീരീഡ് ഗ്ലാസ് എടുക്കാൻ വന്നതും രാധിക ടീച്ചർ ആയിരുന്നു.
ഒടുവിൽ വീട്ടിലേക്ക് പോകാനുള്ള അവസാന ബെല്ലടിച്ച് എല്ലാവരും ബാഗ് തൂക്കി പുറത്തേക്ക് ഇറങ്ങി ഓടുമ്പോൾ ടീച്ചർ എന്നെ അടുത്തു വിളിച്ചു പറഞ്ഞു.. നിന്നെ എനിക്ക് അറിയാം കാർത്യയനിയുടെ മകൻ അല്ലേ. നിൻറെ വീടിൻറെ അടുത്താണ് എൻറെ വീട്. കുറേക്കാലം ഇവിടെ ഇല്ലായിരുന്നു ഭർത്താവിൻറെ കൂടെ വിദേശത്തായിരുന്നു ഇപ്പോൾ വീണ്ടും ഇവിടെ താമസമായി. കുറച്ചുവർഷം ഇവിടെ കാണും. എന്താ നിൻറെ പേര്, ശ്രീധർ നല്ല പേര് എനിക്ക് ഇഷ്ടമായി നന്നായി പഠിക്കണം കേട്ടോ ശ്രീധർ.ഉം… പഠിച്ചോളാം ടീച്ചർ. ഒന്നും കഴിക്കാഞ്ഞിട്ടാണ് തലവേദന വരുന്നത്. അമ്മയ്ക്ക് പണിയുണ്ടോ? ഇല്ല… അച്ഛനും അച്ഛമ്മയ്ക്ക് മാത്രം ഉള്ളൂ..