അസിഡിറ്റി എന്നത് ഇന്ന് എല്ലാവരെയും ബാധിക്കുന്ന ഒരു കാര്യമായി മാറിയിരിക്കുന്നു. കാരണം ഇത് നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് നമുക്ക് വന്നുചേരുന്നത്. ഒരു ദിവസം വീടിന്റെ മുറ്റം അടിച്ചുവാരി വൃത്തിയാക്കുന്നത് പോലെ, നാം നമ്മുടെ വയറും ശരിയായ രീതിയിൽ അടിച്ചു വൃത്തിയാക്കേണ്ടതുണ്ട്.രക്തക്കുഴലുകളിലും ദഹനേന്ദ്രിയ വ്യവസ്ഥയിലും ഉള്ള ചില മാലിന്യങ്ങളാണ് നമുക്ക് ഇത്തരത്തിൽ അസിഡിറ്റി കീഴ്വായു ശല്യം എന്നിവ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ വയറിനകത്തുള്ള പ്രശ്നമായതുകൊണ്ട് നാം ഇവയെ ഇല്ലാതാക്കുന്നതിന് ചെയ്യേണ്ടത് ഭക്ഷണ ക്രമത്തിലൂടെയാണ്.
തവിടുള്ള ചോറ് കഴിക്കുകയാണ് വെളുത്ത ചോറ് കഴിക്കുന്നതിനേക്കാൾ കൂടുതൽ ഉത്തമം. ഈ ചോറ് കഴിക്കുന്നത് തന്നെ പലരീതിയിലും നമ്മുടെ അസിഡിറ്റി പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. പെട്ടെന്ന് തന്നെ ദഹിക്കുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് നല്ല ആരോഗ്യവും ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതിരിക്കുന്നതിനും സഹായകമാകുന്നു. പച്ചക്കറികളും ഫ്രൂട്ട്സും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ഇറച്ചി മീൻ എന്നിങ്ങനെയുള്ള മാംസ ആഹാരങ്ങൾ പരമാവധി ഒഴിവാക്കുകയാണ് ഉത്തമം. പച്ചക്കറികൾ ആണെങ്കിൽ കൂടിയും നാരുകൾ അടങ്ങിയ രീതിയിലുള്ള ഭക്ഷണങ്ങളാണ് ശരീരത്തിന് അനുയോജ്യമായത്. ഇവ പെട്ടെന്ന് ദഹിക്കുന്നതിനും ദഹനേന്ദ്രിയ വ്യവസ്ഥയിൽ കൂടുതൽ കോംപ്ലിക്കേഷനുകൾ ഇല്ലാതിരിക്കുന്നതിനും സഹായിക്കുന്നു.
ഒരു മനുഷ്യന്റെ ശരീരത്തിന് നല്ല ആരോഗ്യം നിലനിൽക്കണം എന്നുണ്ടെങ്കിൽ ദഹനേന്ദ്രിയ വ്യവസ്ഥ കൃത്യമായിരിക്കണം എന്നാണ് പറയപ്പെടുന്നത്. ദഹന വ്യവസ്ഥയിൽ നിന്നുമാണ് പല രോഗങ്ങളും അനുഭവിക്കുന്നത്. കാൽവിരലിൽ കാണുന്ന യൂറിക്കാസിഡിന്റെ പ്രശ്നം മുതൽ ചില മൈഗ്രേനുകൾ വരെ ഉണ്ടാകുന്നത് ഈ ദഹനേന്ദ്രിയ വ്യവസ്ഥ കൃത്യം അല്ലാത്തതുകൊണ്ടാണ്.