`

ചുണ്ടുകളുടെ കറുത്ത നിറം മാറി ഇനി ചുവന്ന തുടുത്തിരിക്കും.

പലപ്പോഴും ചില ആളുകളെങ്കിലും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ചുണ്ടുകൾക്ക് കറുത്ത നിറമാണ് എന്നുള്ളത്. എന്നാൽ ഇത്തരത്തിലുള്ള കറുത്ത നിറം മാറുന്നതിനെ നമുക്ക് വീട്ടിൽ തന്നെ ചില പൊടിക്കൈകൾ ഉപയോഗിച്ച് പരീക്ഷിക്കാവുന്നതാണ്. പരീക്ഷണം എന്ന് മാത്രമല്ല ഇതിന് നല്ലപോലെ റിസൾട്ട് കിട്ടും എന്ന കാര്യത്തിലും ഉറപ്പുണ്ട്. ഇതിനായി പ്രധാനമായും ബീറ്റ്റൂട്ട് മാതളനാരങ്ങ ക്യാരറ്റ് എന്നിങ്ങനെയുള്ള ചുവന്ന നിറമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക എന്നതാണ് ചെയ്യേണ്ടത്. ഇവ ഉപയോഗിച്ച് ചുണ്ടുകൾ സ്ക്രബ് ചെയ്യുന്നതും നല്ലതാണ്.

   

അതിനോടൊപ്പം തന്നെ ദിവസവും രാവിലെ ചുണ്ടുകൾക്ക് ഒരു നല്ല സ്ക്രബ്ബ് ചെയ്തു കൊടുക്കാം. ഇതിനായി അല്പം തേനും പഞ്ചസാരയും മിക്സ് ചെയ്ത് ചുണ്ടുകളിൽ നല്ലപോലെ തേച്ച് പിടിപ്പിക്കാം. 10 മിനിറ്റ് ശേഷം ഇത് കഴുകി കളയാം. അതുപോലെതന്നെ തേനിൽ നാരങ്ങാനീര് കൂടി മിക്സ് ചെയ്ത് ചുണ്ടുകളിൽ പുരട്ടി വയ്ക്കുന്നത് ചുണ്ടുകൾ വളരെയധികം സോഫ്റ്റ് ആകാനും നിറം വർദ്ധിക്കാനും സഹായിക്കുന്നു. ദിവസവും രാത്രി ഉറങ്ങുന്ന സമയത്ത് അല്പം റോസ് വാട്ടർ ലിസറിനും കൂടി മിക്സ് ചെയ്ത് ചുണ്ടുകളിലും മുഖത്ത് മുഴുവനും പുരട്ടിയാലും നല്ലതാണ്. ഇങ്ങനെ ഉറങ്ങി രാവിലെ മുഖം നല്ലപോലെ കഴുകുക.

ഒരാഴ്ച അടുപ്പിച്ച് ഇങ്ങനെ ചെയ്യുമ്പോൾ തന്നെ നല്ല മാറ്റം നിങ്ങൾക്ക് മുഖത്ത് കാണാനാകും. അതുകൊണ്ടുതന്നെ ഇനി ചുണ്ടുകൾക്ക് നിറം കുറവാണ് എന്ന വിഷമം നിങ്ങൾക്ക് ഉണ്ടാകേണ്ടതില്ല. പരമാവധിയും നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇത്തരം ചെറിയ കാര്യങ്ങൾ പരിഹരിക്കാൻ ആകും.