`

ഈയൊരു ജ്യൂസ് മാത്രം മതി എല്ലാവിധ അലർജി രോഗങ്ങളും മാറിക്കിട്ടും.

പലപ്പോഴും നമുക്ക് അലർജി രോഗങ്ങൾ ഉണ്ടാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ ആരോഗ്യ പ്രതിരോധശേഷി കുറവ് തന്നെയാണ്. ഇത്തരത്തിലുള്ള രോഗ പ്രതിരോധശേഷി കുറവു കൊണ്ട് തന്നെയാണ് തുമ്മല്, ചുമ, ശ്വാസകോശ സംബന്ധമായ അലർജികൾ, ശരീരത്തിൽ ചുവന്ന പാടുകൾ, തടിച്ചു പൊന്തുന്ന രീതിയിലുള്ള അവസ്ഥകളെല്ലാം ഉണ്ടാകുന്നത് ഇതുകൊണ്ടാണ്. അതുകൊണ്ടുതന്നെ നമുക്കുണ്ടാകുന്ന അലർജി രോഗങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടി, പ്രധാനമായും ചെയ്യേണ്ടത് അലർജി ഉണ്ടാക്കുന്ന വസ്തുക്കളിൽ നിന്നും അല്പം അകലം പാലിക്കുന്നതിനോടൊപ്പം തന്നെ, ഇമ്മ്യൂണിറ്റി പവർ കൂട്ടുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാം.

   

ഇത്തരത്തിൽ ഇമ്മ്യൂണിറ്റി പവർ കിട്ടുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി കുടിക്കാവുന്ന ഒരു ജ്യൂസ് പരിചയപ്പെടാം. ഈ ജ്യൂസ് ഉണ്ടാക്കുന്നതിനുവേണ്ടി പ്രധാനമായും ആവശ്യമായത് നെല്ലിക്കയാണ്. ആവശ്യത്തിന് നെല്ലിക്കയും, ഇതിലേക്ക് മൂന്നോ നാലോ തുളസിയില, ചെറു കഷണം മഞ്ഞൾ, അല്പം ഉപ്പ്, മധുരത്തിനു വേണ്ടി തേൻ എന്നിവ മിക്സ് ചെയ്തു ദിവസവും രണ്ട് നേരം കുടിക്കുന്നത് വളരെയധികം സഹായകമാകും. രണ്ടുനേരം കുടിക്കുക എന്നത് അസാധ്യമായിട്ടുള്ള ആളുകൾക്ക് ദിവസവും രാത്രി ഉറങ്ങുന്നതിനു മുൻപായി ഒരു ഗ്ലാസ് ജ്യൂസ് കുടിക്കാൻ ശ്രമിക്കാം. ഇത് ദിവസവും കുടിക്കുന്നത് കൊണ്ട് വളരെ വലിയ മാറ്റങ്ങൾ തന്നെ കാണാൻ ആകും.

ശരീരത്തിന്റെ രോഗപ്രതിരോധശേഷി മാത്രമല്ല, പല അലർജി രോഗങ്ങളും ഇതുകൊണ്ടുതന്നെ മാറി കിട്ടുന്നതായി കാണാം. ഒരു മനുഷ്യനെ ഏറ്റവും പ്രധാനമായും ആവശ്യമുള്ള ഘടകങ്ങളിൽ ഒന്നാണ് ആരോഗ്യം. അതുകൊണ്ടുതന്നെ ആരോഗ്യം നിലനിർത്താൻ നമുക്ക് എന്നും പരിശ്രമിക്കാം.