ക്യാൻസർ എന്ന രോഗം എത്രയോ ഭീകരനായ ഒരു രോഗമായാണ് ആളുകൾ ഇന്നും കാണുന്നത്. യഥാർത്ഥത്തിൽ ഈ രോഗമല്ല പ്രധാന പ്രശ്നക്കാരൻ. ഈ രോഗത്തിന് ചികിത്സകൾ ആരംഭിക്കുന്ന സമയത്ത് ശരീരത്തിൽ ഉണ്ടാകുന്ന വേദന ആണ് കൂടുതലും ആളുകളെ ഭയപ്പെടുത്തുന്നത്. അതേസമയം തന്നെ തുടക്കത്തിൽ കണ്ടുപിടിച് ചികിത്സിക്കാത്ത പക്ഷം ഈ ക്യാൻസർ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പടർന്നു പിടിക്കുന്ന ഒരു രോഗമായി മാറുന്നു. നമുക്ക് ചുറ്റും കാൻസർ വന്ന ആളുകളുണ്ട് എന്നുണ്ടെങ്കിൽ അവർക്കറിയാം അതിന്റെ വേദന എത്രത്തോളം തീവ്രമാണ് എന്നത്.
പലപ്പോഴും കീമോതെറാപ്പിയും ക്യാൻസർ ചികിത്സകളും ചെയ്യുന്ന ആളുകൾ വളരെയധികം ദുഃഖം ഭാവമുള്ളവരായിരിക്കും. ആശുപത്രികളും മരുന്നുകളും കണ്ടും കഴിച്ചും അവർ മടുത്തു പോയിരിക്കും. പ്രധാനമായും ഈ ക്യാൻസർ എന്ന രോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് നമ്മുടെ ശരീരത്തിൽ ഇത് വന്നു പറ്റുന്ന സമയത്ത് തന്നെ നമുക്ക് തിരിച്ചറിയാൻ ആകണം എന്നതാണ്. ഇങ്ങനെ നമുക്ക് തിരിച്ചറിയാൻ ആയാൽ തന്നെ ഇതിനെ ആരംഭത്തിലെ വേരോടെ പിഴുതെറിയാൻ സാധിക്കും. ഈ ക്യാൻസറിനെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള ചികിത്സകളും ഇന്ന് നിലവിൽ ലഭ്യമാണ്.
നാലാമത്തെ സ്റ്റേജിൽ എത്തിയ കാൻസറിനെ പോലും ഇന്ന് ഭേദമാക്കാൻ സാധിക്കുന്നു. എന്നാൽ ഇവർക്ക് രോഗം പിന്നീട് വീണ്ടും വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പ്രധാനമായും സ്ത്രീകൾക്ക് കാണപ്പെടുന്ന ഒരു ക്യാൻസറാണ് ബ്രസ്റ്റ് ക്യാൻസർ. അതുകൊണ്ടുതന്നെ സ്ത്രീകൾ അവരുടെ ശരീരത്തിന് അവയവമായ ബ്രെസ്റ്റിന് നല്ല കരുതലോടെ തന്നെ ദിവസവും നിരീക്ഷിക്കേണ്ടതുണ്ട്. പ്രസ്സിൽ ഉണ്ടാകുന്ന ചെറിയ തടിപ്പുകളും മുഴകളും പെട്ടെന്ന് തന്നെ ഡോക്ടേഴ്സിനെ കാണിക്കണം.