ജ്യോതിഷ ശാസ്ത്രപ്രകാരം നമ്മുടെ വീടിനെ വാസ്തുപരമായ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് വീടിന് ചുറ്റുമുള്ള മരങ്ങളും ചെടികളും. ചില ചെടികൾ നമ്മുടെ വീടിന്റെ ചുറ്റുവട്ടത്ത് വളർത്താൻ അനുയോജ്യമായവയും എന്നാൽ ഒരിക്കലും വളർത്താൻ പാടില്ലാത്തവയുമായി ഉണ്ട്. ഇത്തരത്തിലുള്ള മരങ്ങളെ തിരിച്ചറിഞ്ഞു വേണം നാം എപ്പോഴും വീടിന് ചുറ്റുമായി നട്ട് പരിപാലിക്കുന്നതിന്.
എന്നാൽ ചില മരങ്ങൾ ഒരിക്കലും ഒറ്റയ്ക്ക് വളർത്താൻ പാടില്ല എന്ന് പറയുന്നവയുമുണ്ട്. ഒറ്റയ്ക്ക് വളർത്തരുത് എന്നതിൽ ഉദ്ദേശിക്കുന്നത്, രണ്ട് ചെടിയും കൂടി ഒരുമിച്ച് ഒരു കുഴിയിൽ നടണം എന്നല്ല. ഒരു മരം നടുന്ന സമയത്ത് തന്നെ അതിന്റെ യഥാസ്ഥാനത്ത് മറ്റൊരു ഭാഗത്തായി അതിനെ അനുയോജ്യമായ മറ്റൊരു മരം കൂടി നടേണ്ടതുണ്ട്.ഇത്തരത്തിൽ ഒറ്റയ്ക്ക് വളർത്താൻ പാടില്ലാത്ത മരങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ആദ്യത്തെതാണ് പപ്പായ മരം. പപ്പായ മരം വീടിന്റെ പടിഞ്ഞാറുഭാഗത്തായി വളർത്തുന്നത് വളരെ അനുയോജ്യമാണ്.
എന്നാൽ ഇത് വളർത്തുന്നതിനോടൊപ്പം തന്നെ പടിഞ്ഞാറ് ഭാഗത്ത് അല്പം മാറി ഒരു വേപ്പിൻ തൈ കൂടി നട്ടുവളർത്തി പരിപാലിക്കേണ്ടതുണ്ട്. അതുപോലെതന്നെ വീടിന്റെ തെക്ക് ഭാഗത്തായി ഒരു പുളിമരം വളർത്താം ഇത് തെക്കുനിന്നും അല്പം അങ്ങോട്ട് മാറാൻ പാടുള്ളതല്ല. ഇത്തരത്തിൽ പുളിമരം തെക്ക് ഭാഗത്ത് വളരുമ്പോൾ, ഒപ്പം തന്നെ വടക്കുഭാഗത്ത് അനുയോജ്യമായ രീതിയിൽ ഒരു മാവ് കൂടി വളരേണ്ടതുണ്ട്. ഒരിക്കലും ഒറ്റയ്ക്ക് വളർത്താൻ പാടില്ലാത്ത മരങ്ങളുടെ കൂട്ടത്തിൽ ഒന്നാണ് കുടപ്പുളി. ജാതി മരം ഇതിനോടൊപ്പം തന്നെ ആ പറമ്പിൽ വളരേണ്ടതുണ്ട്.