പല ഭക്ഷണങ്ങളെയും നമ്മൾ വിരുദ്ധാഹാരം എന്ന് പറയാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഒരു ഭക്ഷണവും വിരുദ്ധമായിട്ട് ഇല്ല. ചില ആഹാരങ്ങളെ മറ്റ് ആഹാരങ്ങൾ കൂടി കഴിക്കുന്ന സമയത്ത് ഇത് ദോഷം ഉണ്ടാകുമെന്ന് പലരും പറയാറുണ്ട്. എന്നാൽ നമ്മുടെ ശരീരത്തിന്റെ ആരോഗ്യസ്ഥിതിയും നമ്മുടെ ശരീരത്തിന് ഭക്ഷണം ചേരുന്നുണ്ടോ എന്നതും നോക്കിയാണ് ഇത്തരത്തിൽ ഇത് വിരുദ്ധമാണോ അല്ലയോ എന്ന് പറയുന്നത്.
ഇറച്ചിയും മോരും ചേർത്ത് കഴിക്കുന്നതും, മത്സ്യവും മോരും ചേർത്ത് കഴിക്കുന്നതും ശരീരത്തിന് വിരുദ്ധമാണ് എന്നാണ് പറയുന്നത്. എന്നാൽ നമ്മുടെ ശരീരത്തിന് ഇവയെ കഴിക്കുന്നത് കൊണ്ട് ദോഷമുണ്ടാകുന്നില്ല എങ്കിൽ ഇത് ഒരിക്കലും വിരുദ്ധമല്ല.എന്നാൽ പാൽ മിക്ക ആളുകൾക്കും അലർജി ഉണ്ടാക്കുന്ന ഒന്നാണ്. യഥാർത്ഥത്തിൽ ഇത് തിരിച്ചറിയാത്തതുകൊണ്ടാണ് പലരും ഇന്ന് അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നത്.
നിങ്ങൾക്ക് അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ സ്ഥിരമായി ഉണ്ടാകുന്ന ആളുകളാണ് എങ്കിൽ ഒരു മൂന്നോ നാലോ ദിവസത്തെങ്കിലും ഈ പാല് ഒന്നു മാറ്റിവെച്ചു നോക്കൂ വലിയ മാറ്റങ്ങൾ കാണാനാകും. പലർക്കും അറിവില്ലാത്ത ഒരു കാര്യമാണ് ഇത്. പാല് ഉപയോഗിക്കുന്നതിനേക്കാൾ, മോര്, ചീസ്, ബട്ടർ എന്നിവയെല്ലാം കഴിക്കുന്നത് ശരീരത്തിന് ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്നു.
പാലിൽ ഉള്ളതിനേക്കാൾ പാൽ ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകളാണ് ശരീരത്തിലെ ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് പോലും നല്ല ഒരു ആരോഗ്യസ്ഥിതി പ്രദാനം ചെയ്യുന്നത്. പ്രോബയോട്ടിക്കുകൾ കഴിക്കുക വഴി ശരീരത്തിന്റെ ദഹനീയ വ്യവസ്ഥയിൽ നല്ല ബാക്ടീരിയൽ ഉല്പാദിപ്പിക്കപ്പെടുകയും, ഇത് ഭക്ഷണത്തിന് ദഹിപ്പിക്കുക എന്നതിനെ നമ്മൾ സഹായിക്കുകയും, ശരീരത്തിന് നല്ല ആരോഗ്യസ്ഥിതി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.