`

നിങ്ങളുടെ വീട്ടു പരിസരത്ത് ഈ പക്ഷിയെ നിങ്ങൾ കാണാറുണ്ടോ.

ചെമ്പോത്ത് എന്നത് ഒരു ഐശ്വര്യത്തിന്റെ ലക്ഷണം ആയിട്ടുള്ള പക്ഷിയാണ്. ഏതെങ്കിലും സ്ഥലത്തേക്ക് യാത്ര പോകാനായി ഇറങ്ങുന്ന സമയത്ത് ചെമ്പോത്തിനെ ലക്ഷണമായി കാണുകയാണ് എന്നുണ്ടെങ്കിൽ നിങ്ങൾ ഉറപ്പിച്ചോളൂ നിങ്ങൾ പോകാൻ ഒരുങ്ങി യാത്ര വളരെ ശുഭകരമായിരിക്കും. ആ യാത്രയിൽ നടക്കുന്ന കാര്യങ്ങളും നിങ്ങൾ ചെയ്യാനായി പുറപ്പെടുന്ന കാര്യവും വളരെ നല്ല രീതിയിൽ തന്നെ നടക്കും എന്നതിനുള്ള ലക്ഷണമാണ് ചെമ്പോത്തിനെ കണി കാണുന്നത്.

   

അതുപോലെതന്നെ നിങ്ങളുടെ വീട്ടിലോ, വീട്ടു പരിസരത്തോ, ചുറ്റുവട്ടത്തോ ചെമ്പോത്തിനെ സ്ഥിരമായി കാണുന്നുണ്ട് എങ്കിൽ ഇത് വീട്ടിൽ എന്തോ നല്ല കാര്യം സംഭവിക്കാൻ പോകുന്നു എന്നതിന്റെ സൂചനയായി കണക്കാക്കാം. കുചേലൻ കൃഷ്ണനെ കാണാനായി യാത്ര പുറപ്പെടുന്ന സമയത്ത് ഈ ചെമ്പോത്തിനെയാണ് ലക്ഷണമായി കണ്ടു ഇറങ്ങിയത്. അതുകൊണ്ടാണ് കുചേലന് ജീവിതത്തിൽ പിന്നീട് അങ്ങോട്ട് നല്ലത് മാത്രം സംഭവിക്കാൻ ഇടയായത്.

ഈ ചെമ്പോത്തിനെ ചാഘോരം ചെമ്പോത്ത് ഉപ്പൻ എന്നിങ്ങനെയെല്ലാം പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. പ്രധാനമായും നിങ്ങളുടെ വീട്ടിലെ അഞ്ച് നക്ഷത്രത്തിൽപ്പെട്ട ആളുകളുണ്ട് എന്നുണ്ടെങ്കിൽ ഈ ചെമ്പോത്തിനെ കാണുന്ന സമയത്ത് അവർ നാരായണ മന്ത്രം ചൊല്ലി കൈകൂപ്പി ചെമ്പോത്തിനെ വളങ്ങുകയാണ് എന്നുണ്ടെങ്കിൽ കുടുംബത്തിൽ നന്മ സംഭവിക്കാൻ സാധ്യതകൾ കൂടുന്നു.

ഈ നക്ഷത്രത്തിൽ പെട്ടവർ മാത്രമല്ല ചെമ്പോത്തിനെ നമ്മൾ എപ്പോ കാണുമ്പോഴും അതിനെ കൈകൂപ്പി ഇത്തരത്തിൽ തൊഴുത് നാരായണമന്ത്രം മനസ്സിൽ ജപിക്കണം. തിരുവാതിര, പൂയം, പുണർതം, മകം, ആയില്യം എന്നിവയാണ് അഞ്ച് നക്ഷത്രക്കാർ. അതുകൊണ്ടുതന്നെ ഇത് മനസ്സിലാക്കി വീട്ടിലെ ചുറ്റുവട്ടത്ത് ചെമ്പോത്തിനെ കാണുമ്പോൾ അതിനെ ആട്ടിപ്പായിക്കാതെ ബഹുമാനിക്കാൻ ശീലിക്കുക.