`

കക്ഷത്തിലെ കറുപ്പ് നിറവും, മണവും ഇനി വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം.

കക്ഷത്തിലും കഴുത്തിനും കറുപ്പുനിറം ഉണ്ടാവുക എന്നത് ഇന്ന് ആളുകളിൽ പൊതുവേ കാണപ്പെടുന്ന ഒരു അവസ്ഥയാണ്. ഇതിനെ മറികടക്കാൻ പലരീതിയിലുള്ള മാർഗങ്ങളും ഉപയോഗിച്ച് കഴഞ്ഞിരിക്കും ഇതിനോടകം. എന്നാൽ ഇതിനൊന്നും മിക്ക ആളുകൾക്കും റിസൾട്ട് ഉണ്ടായിട്ടില്ല എന്നതും വിഷമകരമാണ്. അതുകൊണ്ടുതന്നെ ഈ കക്ഷത്തിലെ കറുപ്പ് നിറം മാറുന്നതിനു വേണ്ടി നല്ല ഒരു പ്രതിരോധം നമുക്ക് വീട്ടിൽ തന്നെ പ്രയോഗിക്കാവുന്നതാണ്. ഇതിനുവേണ്ടി വീട്ടിൽ തന്നെയുള്ള വസ്തുക്കളാണ് ആവശ്യമായിട്ട് വരുന്നത്.പ്രധാനമായും ഇതിനെ ആവശ്യമായ വരുന്നത് നല്ല വെളിച്ചെണ്ണയാണ്.

   

വെളിച്ചെണ്ണയ്ക്ക് പകരം വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കുകയാണ് കൂടുതൽ ഉത്തമം.ഒരു സ്പൂൺ വെർജിൻ കോക്കനട്ട് ഓയിലിലേക്ക് ഒരു സ്പൂൺ നാരങ്ങാനീര് പിഴിഞ്ഞൊഴിക്കാം. ഇവ രണ്ടും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് കക്ഷത്തിൽ പുരട്ടാം. അര മണിക്കൂറിനു ശേഷം ഇത് തുടച്ചു കളയാം. ഉടൻതന്നെ ഇവിടേക്ക് മറ്റൊരു മിക്സ് നമുക്ക് പുരട്ടി കൊടുക്കാം.

ഇതിനായി ഒരു സബോള നല്ലപോലെ ചതച്ചെടുക്കുക. ഇതിന്റെ നേരിടുത്ത് ഈ നീരിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ ഒരു സ്പൂൺ നാരങ്ങാനീര് എന്നിവ മിക്സ് ചെയ്തു കക്ഷത്തിൽ പുരട്ടി 15 മിനിറ്റ് അവിടെ വെച്ചു, ശേഷം നാരങ്ങയുടെ തൊണ്ടുകൊണ്ട് സ്ക്രബ്ബ് ചെയ്തു കൊടുക്കാം. ഇത് ഈ കറുപ്പ് നിറം മാറാൻ വളരെ ഉത്തമമാണ്. മറ്റൊരു പരീക്ഷണ മാർഗമായി ഒരു സ്പൂൺ മഞ്ഞൾപൊടിയും, ഒരു സ്പൂൺ ബേക്കിംഗ് പൗഡറും, ഒരു സ്പൂൺ നാരങ്ങാനീരും, ഒരു സ്പൂൺ തേനും ചേർത്ത് കക്ഷത്തിൽ നല്ലപോലെ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.