ഹസ്തരേഖാശാസ്ത്രപ്രകാരം കൈകളിലെ ഓരോരോ രേഖകളും ഓരോ കാര്യം തെളിയിക്കുന്നവയാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ കൈകളിലുള്ള രേഖകൾ ഏതൊക്കെ രീതിയിൽ, ആകൃതിയിൽ ആയിരിക്കുന്നു എന്നതും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന കാര്യങ്ങളെ കാണിക്കുന്നു. നിങ്ങളുടെ കൈകളിലെ രേഖകളിലുണ്ട് നിങ്ങൾ ധനവാൻ ആകുമോ ദരിദ്രനാകുമോ എന്ന കാര്യം. ഇത്തരത്തിൽ കൈകളിലെ തള്ളവിരലിന്റെ ജോയിന്റ്ൽ കാണപ്പെടുന്ന രേഖയ്ക്ക് നെൽമണിയുടെ ആകൃതിയാണ് ഉള്ളതെങ്കിൽ, നിങ്ങൾ വളരെയധികം ഭാഗ്യവാന്മാരാണ്.
നിങ്ങൾക്ക് ഭാവിയിൽ കോടീശ്വരൻമാരാനുള്ള യോഗമാണ് ഈ നെൽമണി ആകൃതി കാണിക്കുന്നത്. അതുപോലെതന്നെയാണ് കൈകളിലെ ആയുർരേഖ അവസാനിക്കുന്ന ഭാഗത്ത് മീനിന്റെ ആകൃതി കാണിക്കുന്ന രീതിയിൽ ചെറിയ ഒരു രേഖ കൂടിച്ചേരുന്നുണ്ട് എങ്കിൽ ഇതും നിങ്ങളുടെ ഭാഗ്യമാണ് തെളിയിക്കുന്നത്. ഓരോ കൈകളിലും ഉള്ളത് ഓരോ തരത്തിലുള്ള രേഖകൾ ആയിരിക്കും, എല്ലാവർക്കും ഒരുപോലെ ആയിരിക്കണം എന്നില്ല. സ്ത്രീകളുടേതാണെങ്കിൽ ഹസ്തരേഖാശാസ്ത്രപ്രകാരം ഇടതുകൈയിലെ രേഖകളെയാണ് പരിശോധിക്കുന്നത്. എന്നാൽ പുരുഷന്മാർക്ക് ഇത് വലതു കൈയിലാണ്.
ആയുർരേഖയുടെ ആർച്ച് ഷേപ്പ് ജോയിന്റ് ആയതിനുശേഷം ഇതിന്റെ ആർച്ചിനകത്ത് ഉള്ള രേഖകളിൽ നീളനെയുള്ള രേഖകൾ ഒരുപാട് ഉണ്ട് എങ്കിൽ ഇത് നിങ്ങൾക്ക് ധനപരമായ ഉയർച്ച കാണിക്കുന്നു. കൈവിരലുകളുടെ അവസാനത്തെ ജോയിന്റ് എല്ലാ വിരലുകളും കാണപ്പെടുന്ന നീളനെ ഉള്ള രേഖകളും ഇതുതന്നെയാണ് കാണിക്കുന്നത്. ഇത് എല്ലാ വിരലുകളിലും ഒരുപോലെ ധാരാളം രേഖകൾ ഉണ്ട് എങ്കിൽ മാത്രമാണ് ഇങ്ങനെ ഒരു ഭാഗ്യം നിങ്ങൾക്ക് ഉണ്ടാകുന്നത്. ഇത്തരത്തിൽ നമ്മുടെ കൈവിരലുകളിലെ ഓരോ രേഖയും ഓരോ കാര്യങ്ങളാണ് കാണിക്കുന്നത്.