പലപ്പോഴും മുടികൊഴിച്ചിൽ ഒരു വലിയ പ്രശ്നമായി മാറുന്നത് നാം കാണാറുണ്ട്. ഒന്നോ രണ്ടോ മുടിയിൽ ദിവസവും കൊഴിയുക എന്നത് ഒരു വലിയ പ്രശ്നമേയല്ല. എന്നാൽ കയ്യിൽ ഒതുങ്ങാത്ത രീതിയിൽ തന്നെ ഒരുപാട് മുടി കൊഴിയുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. തലമുടി എന്നത് നമ്മുടെ ശരീരത്തിലെ ഒരു ഡെഡ് സെല്ലാണ്. അതുകൊണ്ടുതന്നെ ഇതിനെ തലയോട്ടിയിൽ വളം ചെയ്യുക എന്നത് അത്ര ഫലവത്തായിട്ടുള്ള കാര്യമല്ല. പലപ്പോഴും മുടികൊഴിച്ചിൽ ഉണ്ടാകുന്ന കാരണങ്ങൾ പലതായിരിക്കും.
അതുകൊണ്ടുതന്നെ നിങ്ങൾക്ക് മുടി കൊഴിച്ചിൽ ഉണ്ടായതിന്റെ കാരണം എന്താണെന്ന് തിരിച്ചറിഞ്ഞ് ഇതിന് മരുന്ന് ചെയ്യുകയാണ് കൂടുതൽ ഉത്തമം. മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്നത് ശരീരത്തിലെ ജലാംശത്തിന്റെ കുറവാണ്. അതുകൊണ്ടുതന്നെ ദൈവസഭ ധാരാളമായി വെള്ളം കുടിക്കാൻ ശ്രമിക്കുക. പല വൈറൽ ഇൻഫെക്ഷനുകളുടെ ഭാഗമായും മുടികൊഴിച്ചിൽ ഉണ്ടാകാം.
അതുകൊണ്ടുതന്നെ ആ രോഗാവസ്ഥയെ മാറ്റിയെടുക്കുകയാണ് ഇത് തടയാനുള്ള ഒരു പോംവഴി. അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് മുടികൊഴിച്ചിൽ ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. ദഹനേന്ദ്രിയ വ്യവസ്ഥയിലെ തകരാറുകൾ ആണ് പലപ്പോഴും ഒരു വ്യക്തിക്ക് മുടി കൊഴിച്ചിൽ ഉണ്ടാകുന്ന തന്നെ പ്രധാന കാരണം.
അതുകൊണ്ടുതന്നെ ദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കാനായുള്ള ഭക്ഷണരീതികൾ നമുക്ക് പാലിക്കാം. ധാരാളമായി പ്രോ ബയോട്ടിക്കുകളും പ്രീ ബയോട്ടിക്കുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി, ദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകൾ ഉണ്ടാക്കപ്പെടുന്നു. ഇത് മുടികൊഴിച്ചിൽ തടയാൻ ഒരു പരിധി വരെ സഹായകമാകുന്നു.