40 കൾക്കും 50 കൾക്കും ശേഷം സന്ധിവാതം എന്നത് സർവ്വസാധാരണമായി ആളുകൾക്ക് സംഭവിക്കാവുന്നതാണ്. ഈ സമയങ്ങളിൽ ഇവരുടെ എല്ലുകൾക്ക് ബലം കുറയുന്നു എന്നതാണ് പലപ്പോഴും ഇത്തരം വാതരോഗങ്ങൾക്ക് കാരണമാകുന്നത്. പ്രധാനമായും ഈ സന്ധിവാതനായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത് കാൽമുട്ടുകളിലും ഇടുപ്പെല്ലിനുമാണ്. 20 കൾക്കും മുപ്പതുകൾക്കും മുൻപ് നാം ശരീരത്തിന് ആവശ്യമായ കാൽസ്യം, അയെൻ എന്നിവയെല്ലാം നൽകിയിരിക്കണം. ഇതിനുശേഷം നാം നൽകുന്ന ഇത്തരം മിനറൽസുകൾ ഒന്നും ശരീരത്തിന് ശരിയായ രീതിയിൽ വലിച്ചെടുക്കാൻ സാധിക്കില്ല.
അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും മിനറൽസുകളും നാം ശരിയായ അളവിൽ നൽകുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. പല എല്ലുകളുടെയും ജോയിന്റുകൾക്കിടയിലുള്ള കാർത്തിലേജുകൾക്ക് തകരാറ് സംഭവിക്കുന്നതും ഇത്തരം സന്ധിവാതങ്ങൾക്ക് കാരണമാകാറുണ്ട്. പ്രധാനമായും ഇതിന്റെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് രാവിലെ ഉണരുന്ന സമയത്താണ്. ഉണരുന്ന സമയത്ത് പെട്ടെന്ന് എഴുന്നേറ്റ് നടക്കാൻ സാധിക്കാതെ വരിക, കൈകളുടെയും കാലുകളുടെയും വിരലുകളും ജോയിന്റുകളും നിവർത്താനും, മടക്കാനും സാധിക്കാതെ വരിക എന്നിവയെല്ലാം ഈ വാത രോഗത്തിന്റെ ഭാഗമായി ശരീരത്തിൽ അനുഭവപ്പെടാവുന്നതാണ്.
ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് ആദ്യമേ അനുഭവപ്പെടുകയാണെങ്കിൽ ഇതിന്റെ ആരംഭ ഘട്ടത്തിലെ ഇതിനുവേണ്ട ചികിത്സകൾ ചെയ്യുകയാണ് എങ്കിൽ ഇത് കൂടുതൽ തീവ്രമാകാതെ കളയാനാകും. ഏതൊരു രോഗത്തെയും പോലെ തന്നെ ആരംഭഘട്ടത്തിൽ ചികിത്സിക്കുന്നതുകൊണ്ടുണ്ടാകുന്ന ഫലം അവസാനഘട്ടത്തിലെ ചികിത്സകൊണ്ട് ലഭിക്കുന്നില്ല. ധാരാളമായി ശരീരത്തിലേക്ക് വെള്ളം കുടിക്കുക ചെയ്യേണ്ടത് കാര്യമാണ്. ശരീരത്തിലെ നല്ല ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കുന്ന രീതിയിലുള്ള ഭക്ഷണക്രമം പാലിക്കാം. ഇഞ്ചി, മഞ്ഞൾ, വെളുത്തുള്ളി, തൈര് എന്നിവയെല്ലാം ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കാം.