ഗുരുവായൂർ ഉണ്ണിക്കണ്ണൻ എന്നത് എല്ലാവരും ഒരുപോലെ ഓമനത്തത്തോടെ പ്രാർത്ഥിക്കുന്ന ഒരു വിഗ്രഹം ആയിരിക്കും. എല്ലാ ആളുകളുടെയും വേദനകളും വിഷമങ്ങളും പെട്ടെന്ന് മനസ്സിലാക്കി മനസിലിരിക്കുന്ന ഒരു ഭഗവാനാണ് ഗുരുവായൂരപ്പൻ. പ്രാർത്ഥനകൾ ഒന്നുമില്ലെങ്കിൽ കൂടിയും എന്റെ ഗുരുവായൂരപ്പാ എന്ന ഒരു നാമം കൊണ്ട് മാത്രം നമുക്ക് ഫലം നൽകുന്നവനാണ് ഗുരുവായൂരപ്പൻ. അതുകൊണ്ടുതന്നെ ഏത് കാര്യത്തിനും ഗുരുവായൂരപ്പനെ വിളിക്കാൻ നാം ഒരിക്കലും മടി കാണിക്കരുത്.
മാസത്തിൽ ഒരു തവണയെങ്കിലും ഗുരുവായൂരപ്പന്റെ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ നിങ്ങൾക്ക് സാധിക്കുന്നു എങ്കിൽ ഇതിനോളം മനസ്സിന് സന്തോഷം നൽകുന്ന കാര്യമില്ല. ഗുരുവായൂരപ്പൻ നിങ്ങളുടെ വീട്ടിലോ നിങ്ങളുടെ ശരീരത്തിലോ വസിക്കുന്നു എന്നുണ്ടെങ്കിൽ ഇതിന്റെ ലക്ഷണങ്ങൾ നമുക്ക് കാണാനാകും. പ്രധാനമായും കാരണങ്ങളൊന്നുമില്ലാതെ പ്രാർത്ഥിക്കുന്ന സമയത്ത് പോലും കണ്ണിൽ നിന്നും ധാരാളം ആയി കണ്ണുനീർ ഉണ്ടാവുക എന്നത് ഗുരുവായൂർ സാന്നിധ്യം കാണിക്കുന്നു.
അതുപോലെതന്നെ ക്ഷേത്രത്തിലോ, വീട്ടിലെ ഗുരുവായൂരപ്പന്റെ വിഗ്രഹത്തിനും മുൻപിലോ ആയി പ്രാർത്ഥിക്കുന്ന സമയത്ത്, കളഭം മണക്കുക അല്ലെങ്കിൽ ചന്ദനത്തിന്റെ മണം അതി ഭയങ്കരമായി വരുകയാണ് എന്നുണ്ടെങ്കിൽ, തീർച്ചയായും നിങ്ങളുടെ അടുത്തു ഗുരുവായൂരപ്പന്റെ സാന്നിധ്യം ഉണ്ട് എന്ന് തന്നെ മനസ്സിലാക്കാം.
നിങ്ങൾ ഉറങ്ങുന്ന സമയത്ത് നിങ്ങളുടെ സ്വപ്നത്തിൽ സ്ഥിരമായി ഗുരുവായൂരപ്പൻ വരുന്നു എന്നുണ്ടെങ്കിൽ മനസ്സിലാക്കുക, ഗുരുവായൂരപ്പന് നിങ്ങളോട് ഒരുപാട് ഇഷ്ടമുണ്ട് എന്നും, നിങ്ങളുടെ ജീവിതത്തിൽ എന്തോ നല്ല കാര്യം സംഭവിക്കാൻ പോകുന്നു എന്നതിന്റെ ലക്ഷണവുമായി ഇതിനെ കണക്കാക്കാം. ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് അതിസുഗന്ധമുള്ള ഒരു ഇളം കാറ്റ് നിങ്ങളിലേക്ക് തഴുകി തലോടുന്നത് പോലെ തോന്നുന്നുണ്ടെങ്കിൽ, തീർച്ചയായും ഇത് ഗുരുവായൂരപ്പ സാന്നിധ്യം കാണിക്കുന്നു.