ഇന്ന് ആന്തരിക അവയവങ്ങൾക്കുള്ള രോഗാവസ്ഥകൾ വളരെയധികം കൂടിവരുന്ന ഒരു അവസ്ഥയാണ് കാണപ്പെടുന്നത്. ഇത്തരത്തിൽ ഏറ്റവും അധികം വരുന്ന ആന്തരിക അവയവങ്ങളുടെ രോഗാവസ്ഥയാണ് കരൾ രോഗം എന്നത്. ഫാറ്റി ലിവർ എന്ന രോഗാവസ്ഥയാണ് കരൾ രോഗത്തിന്റെ മുന്നോടിയായി നമുക്ക് കാണപ്പെടുന്നത്. ലക്ഷണങ്ങൾ കുറവാണ് എന്നതുകൊണ്ട് തന്നെ ഒരുതരത്തിലും മുന്നോടിയായി ഇത് നമുക്ക് കാണാൻ സാധിക്കില്ല. മറ്റ് പല രോഗങ്ങളുടെയും ഭാഗമായി സ്കാനിങ് നടത്തുന്ന സമയത്ത്, അൾട്രാസൗണ്ട് സ്കാനിംഗിൽ ആണ് പ്രധാനമായും ഈ ഫാറ്റി ലിവർ എന്ന അവസ്ഥ കാണപ്പെടുന്നത്.
എന്നാൽ മിക്ക ആളുകളും ഈ ഒരു അവസ്ഥയെ ഇന്ന് വളരെ നിസ്സാരമായി അവഗണിക്കുകയാണ് ചെയ്യുന്നത്. ഇന്ന് എല്ലാ ആളുകൾക്കും തന്നെയുള്ള ഒരു അവസ്ഥയാണ് എന്നും, ഇതുകൊണ്ട് മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് തെറ്റിദ്ധാരണയുമാണ് ഇത്തരത്തിൽ ഫാറ്റി ലിവർ എന്ന അവസ്ഥയെ അവഗണിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം. ഒരിക്കലും ഫാറ്റി ലിവർ എന്നൊരു അവസ്ഥ നിങ്ങൾക്ക് വന്നിട്ടുണ്ട് എന്ന് സ്കാനിങ്ങിൽ തെളിയുകയാണ് എങ്കിൽ, ഇതിനെ അവഗണിക്കാതെ നല്ല രീതിയിൽ തന്നെ മാനേജ് ചെയ്ത് ഇതിനെ മാറ്റിയെടുക്കാൻ ശ്രമിക്കുക.
ഇങ്ങനെ ഫാറ്റി ലിവർ മാറി പോകാത്ത അവസരത്തിൽ ഇത് ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്ക് പെട്ടെന്ന് എത്തിച്ചേരുകയും, ഇത് മരണത്തിന് വിളിച്ചുവരുത്താൻ കാരണമാവുകയും ചെയ്യുന്നു. പ്രധാനമായും നമ്മുടെ ജീവിതശൈലിയും ഭക്ഷണം നിയന്ത്രണവും തന്നെയാണ് ഇതിനെ മാറ്റി നിർത്താൻ സഹായിക്കുന്നത്. ഭക്ഷണത്തിൽ ധാരാളം ആയി മത്തൻ, ചീര, പയർ, മുരിങ്ങ എന്നിവയുടെ ഇലകൾ ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്.