`

വർഷങ്ങളായി വിട്ടു മാറാത്ത മൈഗ്രേൻ തലവേദനയും മാറ്റിയെടുക്കാം.

മൈഗ്രേൻ തലവേദനയെ കുറിച്ച് അറിയാത്ത ആളുകളും ഉണ്ടാകും. എന്നാൽ ഈ മൈഗ്രൈൻ തലവേദന ഉള്ള ആളുകൾ ആണെങ്കിൽ ഇതിന്റെ വേദനയുടെ കാഠിന്യം എത്രയെന്ന് അവർക്ക് മാത്രമാണ് തിരിച്ചറിയാനാകുന്നത്. കാരണം അത്രത്തോളം ബുദ്ധിമുട്ടുണ്ടാകുന്ന ഒരു തലവേദനയാണ് മൈഗ്രേൻ. എല്ലാ തലവേദനയും മൈഗ്രൈൻ തലവേദന എന്ന് പരിഗണിക്കാൻ ആകില്ല. മൈഗ്രേൻ തലവേദനകൾ ആണെങ്കിൽ ചെറുപ്പകാലം മുതലേ ആളുകൾക്ക് വന്നുചേരാൻ ഇടയുണ്ട്. പ്രായമാകുന്ന സമയത്ത് പെട്ടെന്ന് ഉണ്ടാകുന്ന തലവേദനയെ മൈഗ്രീൻ തലവേദനങ്ങളായി ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്.

   

പ്രധാനമായും തലവേദന ഒരു സ്കാനിങ്ങിലൂടെയോ, ബ്ലഡ് ടെസ്റ്റിലൂടെയും മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇത് ഉണ്ടാകുന്ന വ്യക്തിയിലെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടാണ് മൈഗ്രേൻ തലവേദനയാണ് എന്ന് വേർതിരിച്ചറിയാൻ ആകുന്നത്. പ്രധാനമായും മൈഗ്രേൻ തലവേദനകൾ തലയുടെ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമായിരിക്കും ഉണ്ടാവുക. തല പൂർണമായും വേദനിക്കുന്നത് മൈഗ്രേന്റെ തലവേദനയുടെ ഭാഗമായിരിക്കില്ല. ഇത് ആരംഭിക്കുന്നതിനു മുൻപേ തന്നെ ഇതിനെ ട്രികർ ചെയ്യുന്ന ഏതെങ്കിലും ഫാക്ടറുകൾ ഉണ്ടായിട്ടുണ്ട് എങ്കിൽ ഇതിന്റെ ഭാഗമായി ഈ തലവേദനകൾ പ്രത്യക്ഷപ്പെടാം.

അതുപോലെതന്നെ തലവേദന തുടങ്ങുന്നതിനു മുൻപായി കണ്ണുകൾക്ക് മങ്ങൽ അനുഭവപ്പെടുകയോ മറ്റും സംഭവിക്കാവുന്നതാണ്. മധുരമണങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും, സമയക്രമങ്ങളിൽ ഭക്ഷണം കഴിക്കാതിരിക്കുന്നതും, കൃത്യമായ സമയത്ത് ഉറങ്ങാതെ ഇരിക്കുന്നത് തലവേദനകൾ വർധിക്കാൻ ഇടയാക്കാറുണ്ട്.

അമിതമായ സ്ട്രെസ്സ് തലവേദന ഉണ്ടാക്കുന്നതിന് ഒരു പ്രധാന കാരണമാണ്. ഇത്തരത്തിൽ തലവേദന ഉണ്ടാക്കുന്ന കാരണങ്ങളെ ഒഴിവാക്കാനാണ് നാം ആദ്യമേ പരിശ്രമിക്കേണ്ടത്. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുകയും, ധാരാളമായി വെള്ളം കുടിക്കുകയും, അമിതമായ സ്ട്രെസ്സ് ഒഴിവാക്കുക, കൃത്യമായ സമയത്ത് ഉറങ്ങി മൈഗ്രേൻ തലവേദനയെ ഒഴിവാക്കാം.