`

ഈ മൂന്ന് ദിവസം ഇങ്ങനെ ചെയ്താൽ, കടങ്ങളും ബാധ്യതകളും തീരും.

കടബാധ്യതകളും പണയ പണ്ടങ്ങളും ഉള്ള ഒരുപാട് ആളുകൾ നമുക്കിടയിൽ ഉണ്ടാകും. ഇത്തരത്തിലുള്ള ആളുകളുടെ ഇത്തരം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനായി വീട്ടിൽ നിന്ന് തന്നെ നമുക്ക് ചെയ്യാവുന്ന ഒരു ചെറിയ വിദ്യ ഉണ്ട്. ഇത് ചെയ്യുന്നതിന് വീട്ടിലുള്ള ചില വസ്തുക്കൾ തന്നെ മതിയാകും. ഈശ്വരപ്രതിയോടുകൂടി ജീവിതം മുന്നോട്ടു നയിക്കുകയാണ് എല്ലാ ആളുകളുടെയും ജീവിതത്തിന്റെ ഐശ്വര്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകം. പലപ്പോഴും നമുക്ക് ജീവിതത്തിൽ പ്രായങ്ങളും ബുദ്ധിമുട്ടും ഉണ്ടാകുന്നത് ഈശ്വരന്റെ ചില പരീക്ഷണങ്ങൾ മാത്രമാണ് എന്ന് തിരിച്ചറിയുക.

   

ആഴ്ചയിലെ തിങ്കൾ ബുധൻ വ്യാഴം എന്നീ ദിവസങ്ങളിൽ ഒരു പ്രധാന പ്രവർത്തി ചെയ്യുന്നത് ഇത്തരം സാമ്പത്തിക ബാധ്യതകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിനായി സന്ധ്യാസമയത്ത് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയം തിരഞ്ഞെടുക്കാം. സന്ധ്യാ സമയത്ത് കിഴക്ക് ദർശനമായി നിലവിളക്ക് വെച്ച് പ്രാർത്ഥിച്ച്, ഇതിനുശേഷം നിലവിളക്കിന് അഭിമുഖമായി കിഴക്കുനിന്നും പടിഞ്ഞാറോട്ട് ദർശനമായി ഇരുന്നുകൊണ്ട്, നിലവിളക്കിനും ഇടയിലും അല്പം സ്ഥലം വിട്ട് ഇരിക്കാം.

ഇങ്ങനെ ഇരുന്നുകൊണ്ട് ഒരു പാത്രത്തിൽ അല്പം കല്ലുപ്പ് എടുത്ത് ഇതിലേക്ക് ലക്ഷ്മി മന്ത്രം ചൊല്ലിക്കൊണ്ട് അല്പം കുങ്കുമം സമർപ്പിച് പ്രാർത്ഥിക്കാം. ഇതിനുശേഷം വീണ്ടും ലക്ഷ്മി മന്ത്രം ചൊല്ലി പ്രാർത്ഥിച്ച് അല്പം മഞ്ഞൾ കൂടി സമർപ്പിക്കാം. ഇത് സമർപ്പിച് പ്രാർത്ഥിച്ച് അടച്ചുറപ്പുള്ള പാത്രത്തിലാക്കി വീട്ടിലെ പണവും സ്വർണവും എല്ലാം സൂക്ഷിക്കുന്ന ഭാഗത്ത് കൊണ്ടുപോയി വയ്ക്കാം. ഇതുവെച്ച് പിന്നത്തെ ആഴ്ചയിലെ അതേ ദിവസം തന്നെ ഇത് അവിടെ നിന്നും എടുത്തുമാറ്റി വീണ്ടും ഇതുപോലെതന്നെ ചെയ്യാം.