പ്രമേഹം എന്ന രോഗാവസ്ഥ കൊണ്ട് ശരീരത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾ ഉണ്ടാകും. എന്നാൽ ഈ പ്രമേഹം എന്ന രോഗത്തിനെ മാറ്റിയെടുക്കുന്നതിന് മരുന്നുകൾ മാത്രമല്ല ആവശ്യമായിട്ടുള്ളത്. പലപ്പോഴും മരുന്നുകളെ ഒരു എളുപ്പ മാർഗമായാണ് ആളുകൾ സ്വീകരിക്കുന്നത്. മരുന്ന് കഴിക്കുന്നത് പ്രമേഹത്തിന്റെ അവസ്ഥ കൂടാതിരിക്കാൻ മാത്രമാണ് സഹായകമാകുന്നത്. എന്നാൽ പ്രമേഹത്തിനെ നിയന്ത്രിച്ച് നിർത്തുന്നതിന് ആവശ്യമായിട്ടുള്ളത് നല്ല ഭക്ഷണക്രമീകരണം തന്നെയാണ്. ഭക്ഷണ ക്രമീകരണം മാത്രമല്ല ഇതിന്റെ ഒപ്പം തന്നെ ദിവസവും നല്ല രീതിയിൽ തന്നെ കഠിനമായ വ്യായാമങ്ങളും ചെയ്യേണ്ടതുണ്ട്. ഇത്തരത്തിലുള്ള ജീവിതശൈലി ക്രമീകരണങ്ങളാണ് പലപ്പോഴും പ്രമേഹത്തിന് കൂടുതൽ ഗുണപ്രദമായിട്ടുള്ളത്.
ഭക്ഷണത്തിൽ നിന്നും ഗ്ലൂക്കോസിന് മാറ്റിവർത്തുകയാണ് പ്രമേഹ രോഗികൾ ചെയ്യേണ്ടത്. ഗ്ലൂക്കോസ് എന്നത് മധുരമടങ്ങിയ ഭക്ഷണങ്ങളിൽ മാത്രമല്ല ഉള്ളത്. കാർബോഹൈഡ്രേറ്റും ഒരു പരിതി വരെ അതിന്റെ ഉപയോഗശേഷം ബാക്കിയായി വരുന്നത് ഗ്ലൂക്കോസ് ആയാണ് ശരീരത്തിൽ അടിഞ്ഞുകൂടുന്നത്. പലപ്പോഴും ഇത്തരത്തിൽ അടിഞ്ഞുകൂടുന്ന ഗ്ലൂക്കോസ്, പ്രമേഹത്തിന്റെ തീവ്രത വർദ്ധിപ്പിക്കുകയും ആന്തരിക അവയവങ്ങളെ നശിപ്പിക്കുന്നതിനു കാരണമാവുകയും ചെയ്യുന്നു.
ദിവസവും കഴിഞ്ഞ് മായ വ്യായാമം ചെയ്യുന്നത് ഒരു പരിധിവരെ ശരീരത്തിലെ കാർബോഹൈഡ്രേറ്റ്, ഗ്ലൂക്കോസ്, കൊഴുപ്പ് എന്നിവയെല്ലാം ഒഴിവാക്കാൻ സഹായിക്കുന്നു. ഒപ്പം ചോറ് എന്ന ഒഴിവാക്കി പകരം നല്ല വെജിറ്റബിൾസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ചോറിന് പകരം ചപ്പാത്തി കഴിക്കുക എന്ന ശീലം നമുക്ക് ഒഴിവാക്കാം ഇതും ഒരുപോലെ ദോഷം ചെയ്യുന്നവയാണ്. രാത്രിയിലെ ഭക്ഷണം പൂർണമായും ഒഴിവാക്കുന്നതാണ് കൂടുതലും ഇതിന് എഫക്ട് ലഭിക്കുന്നത് നല്ലത്. ഇന്റർമിറ്റൻ ഫാസ്റ്റിംഗ് പ്രമേഹത്തിന് ഒരു നല്ല പരിഹാരമാർഗ്ഗമാണ്.