`

കിഡ്നി രോഗത്തിന്റെ ലക്ഷണങ്ങളും പരിഹാരമാർഗങ്ങളും.

കിഡ്നി എന്നത് ഒരു മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരിക അവയവമാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലെ ആവശ്യമായ അളവിലുള്ള പ്രോട്ടീനും ലവണങ്ങളും വലിച്ചെടുത്ത ശേഷം, ബാക്കിയായി വരുന്ന എല്ലാ സംശയങ്ങളെയും മൂത്രമാക്കിയ പുറത്തേക്ക് തള്ളുന്ന ഒരു അവയവമാണ് കിഡ്നി. പലപ്പോഴും കിഡ്നിയുടെ പ്രവർത്തനങ്ങൾക്ക് തകരാറു സംഭവിക്കുന്നത് തിരിച്ചറിയാനാകുന്നതും ഈ മൂത്രത്തിലെ വ്യത്യാസം കൊണ്ട് തന്നെയാണ്. മൂത്രത്തിന്റെ നിറം മാറുന്നതും മൂത്രത്തിൽ പത ഉണ്ടാകുന്നതും മൂത്രം പോകാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നതും എല്ലാം കിഡ്നി സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമാണ്.

   

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മൂത്രത്തിൽ ക്രിയാറ്റിൻ, പ്രോട്ടീൻ, ആൽബുമിൻ എന്നിവയുടെയെല്ലാം അളവ് അമിതമായി ഉണ്ടോ എന്നാണ് ടെസ്റ്റ് ചെയ്യാറുള്ളത്. ഇവയുടെ അളവ് കൂടുന്നത് കിഡ്നിക്ക് എന്തെങ്കിലും പ്രശ്നം സംഭവിച്ചു എന്നതിനെ നമുക്ക് തിരിച്ചറിയാൻ സഹായിക്കുന്നു. കിഡ്നിയിലെ കല്ല് ഉണ്ടാകുന്നത് മറ്റു രോഗാവസ്ഥകളും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയാക്കുന്നു. ധാരാളമായി വെള്ളം കുടിക്കുക എന്നതാണ് ഇതിനു പരിഹാരമായി ആദ്യമേ ചെയ്യാവുന്നത്. ഇങ്ങനെ കിഡ്നി സ്റ്റോണിനെ ഇല്ലാതാക്കിയാൽ മാത്രമാണ് കിഡ്നിക്ക് കൂടുതൽ പ്രശ്നങ്ങൾ ഇല്ലാതെ സംരക്ഷിക്കാനാകു.

അതുപോലെതന്നെ ശരീരത്തിലെ അമിതമായി നീർക്കെട്ട് ഉണ്ടാകുന്നതും, ഇത് കിഡ്നിയിൽ ഉണ്ടാകുന്നതും കിഡ്നിക്ക് തകരാറ് വരുത്താൻ ഇടയാക്കുന്നു. നമ്മുടെ ആരോഗ്യവും, ജീവിതശൈലിയും ഏറ്റവും ഫലപ്രദമായ രീതിയിൽ സംരക്ഷിക്കാൻ നമുക്ക് ആകുന്നുണ്ടെങ്കിൽ, ശരീരത്തിന്റെ അവയവങ്ങളുടെ സംരക്ഷണവും നമുക്ക് സാധിക്കും. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമാണ് ആയുസ്സ് ഉള്ളൂ എന്നാണ് നാം തിരിച്ചറിയേണ്ടത്. അതുകൊണ്ടുതന്നെ ആരോഗ്യവും ആയുസ്സും സംരക്ഷിക്കുന്നതിന് വേണ്ടി ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം ഏറ്റവും ആരോഗ്യപ്രദമാക്കാൻ വേണ്ട രീതികൾ പാലിക്കാം.