`

വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുന്ന 10 ചെടികൾ.

ഒരു വീടിനു മുൻപിലായി നിറയെ ചെടികൾ ഉണ്ടായി നിൽക്കുന്നത് കാണുന്നതുതന്നെ ഐശ്വര്യമാണ്. എന്നാൽ എപ്പോഴും എല്ലാ ചെടികളും വീടിന് ഐശ്വര്യം ആകണം എന്നില്ല. ചില ചെടികൾ വീടിനു മുൻപിലായി വളർത്തുന്നത് വളരെയധികം ദോഷം ചെയ്യുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഏതൊക്കെ ചെടികളാണ് വീടിനുമുന്നിൽ വളർത്താവുന്നതെന്നും, വളർത്താൻ പാടില്ലാത്തത് എന്നും നമുക്ക് അറിവ് ഉണ്ടായിരിക്കണം. ഇത്തരത്തിൽ വീടിനു മുൻപിലായി വളർത്താൻ ഏറ്റവും അനുയോജ്യവും ഇങ്ങനെ വളർത്തുന്നതുകൊണ്ട് ഒരുപാട് ഐശ്വര്യങ്ങളും ഉണ്ടാകുന്ന ചെടികൾ ഏതൊക്കെയാണെന്ന് നമുക്ക് അറിഞ്ഞിരിക്കാം.

   

ഏറ്റവും പ്രധാനമായും വീടിനു മുൻപിലായി ഒരു തെച്ചി ചെടി വളർത്തുന്നത് ഐശ്വര്യമാണ്. ഓരോ ദിവസവും ഉറക്കം എഴുന്നേറ്റു വരുമ്പോൾ ഈ തെച്ചിപ്പൂ കണ്ടുകൊണ്ടാണ് ഉണരുന്നത് എങ്കിൽ, നിങ്ങൾക്ക് അന്നത്തെ ദിവസം ഏറ്റവും അധികം പോസിറ്റീവ് കാര്യങ്ങളായിരിക്കും നടക്കുക. മന്ദാര പൂവും ഇത്തരത്തിൽ വീടിനു മുൻപിലായി വളർത്താവുന്നതാണ്. പാരിജാതം വീടിനു മുൻപിൽ ഉണ്ടെങ്കിൽ ഓരോ ദിവസവും ഐശ്വര്യങ്ങൾ നിറഞ്ഞതാകും. കറ്റാർവാഴ പ്രധാന വാതിലിനു മുൻപിൽ നിന്നും ഒഴിവാക്കി,, ബാക്കി വീടിന്റെ മുൻവശത്തായി എവിടെ വേണമെങ്കിലും വളർത്താം.

ഇത് വളർത്തുന്നത് പലതരത്തിലുള്ള പോസിറ്റീവ് എനർജിയും വീട്ടിലേക്ക് എത്തിക്കാൻ സഹായിക്കുന്നു. മഞ്ഞൾ തുളസി എന്നിവ ഒരുമിച്ചു വളർത്തുന്നത് വളരെയധികം ഐശ്വര്യങ്ങൾ പ്രധാനം ചെയ്യുന്ന കാര്യമാണ്. ശങ്കുപുഷ്പം ശിവന്റെ അനുഗ്രഹമുള്ള ഒരു ചെടിയാണ്. ഇത് വീടിനു മുൻപിലായി വളർത്തുന്നത് വളരെയധികം ഉത്തമമാണ്. കറുകപ്പുല്ലും ആയുർവേദ ഗുണങ്ങൾ ഉള്ളതിനോടൊപ്പം തന്നെ, പലതരത്തിലുള്ള അനുഗ്രഹങ്ങളും നമുക്ക് നേടിത്തരുന്ന ചെടിയാണ്. ശിവൻ അരുളി എന്ന മഞ്ഞ നിറത്തിലുള്ള പൂക്കളും വീടിനു മുൻപിലായി വളർത്താം.