നമ്മുടെ ഭക്ഷണത്തിൽ നല്ല രീതിയിൽ തന്നെ വെളുത്തുള്ളി എന്ന ഘടകം ഉൾപ്പെടുത്താൻ സാധിച്ചാൽ വളരെയധികം ശരീരത്തിന് ഉപകാരപ്രദമായ ഒരു കാര്യമാണ്. കാരണം വെളുത്തുള്ളിയുടെ ഗുണങ്ങൾ ഏറെയാണ് എന്നത് തന്നെയാണ്. പലപ്പോഴും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വെളുത്തുള്ളി ചവച്ച് കഴിക്കുന്നത് നാം കാണാറുണ്ട്. ഇങ്ങനെ കഴിക്കുമ്പോൾ ഗ്യാസിന്റെതായ പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കുന്നതും കാണാറുണ്ട്. വെളുത്തുള്ളി നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ പാകം ചെയ്തു കഴിക്കുന്നതും പലതരത്തിലുള്ള ഗുണങ്ങളും നൽകുന്നു.
ഇങ്ങനെ പാകം ചെയ്യുമ്പോൾ നമുക്ക് എത്ര അളവിൽ വേണമെങ്കിലും വെളുത്തുള്ളി ശരീരത്തിലേക്ക് ചെല്ലുന്നത് ഗുണം തന്നെയാണ് നൽകുന്നത്. എന്നാൽ പച്ചയ്ക്ക് ഇത് ചവച്ച് കഴിക്കുമ്പോൾ ചില ആളുകൾക്കെങ്കിലും ഇത് പൊള്ളൽ ഉണ്ടാക്കാറുണ്ട്. ഇതിന്റെ മണത്തിന്റെ തായ് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട് എങ്കിൽ ഇത് ചതച്ചോ ചെറുതായി അരിഞ്ഞു കഴിക്കുകയാണ് നല്ലത്. ചില ആളുകളെങ്കിലും വെളുത്തുള്ളി ചുട്ടു തിന്നുന്നതായി കാണാറുണ്ട്. എന്നാൽ ഒരിക്കലും വെളുത്തുള്ളി തൊലി കളഞ്ഞ് അരിഞ്ഞ് ഉടനെ തന്നെ ചുടരുത്.
അരിഞ്ഞുവച്ച് 10 മിനിറ്റിനു ശേഷം മാത്രമാണ് ഇത് ചുട്ട് കഴിക്കാവുന്നതാണ്, കാരണം ഇങ്ങനെ അരിഞ്ഞ് ഉടനെ ചുടുമ്പോൾ ഇതിൽ അടങ്ങിയിട്ടുള്ള നല്ല ഗുണങ്ങൾ നഷ്ടപ്പെടുന്നു. അലിസിന് എന്ന ഘടകമാണ് വെളുത്തുള്ളിയുടെ ഏറ്റവും വലിയ ഗുണം ഉള്ള പദാർത്ഥം. വെളുത്തുള്ളിക്ക് ഇത്ര കഠിനമായ ഗന്ധത്തിന് കാരണം സൾഫർ അധികമായി അടങ്ങിയിരിക്കുന്നു എന്നതാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും, തലച്ചോറ് സംബന്ധമായും പ്രശ്നങ്ങൾക്കും വെളുത്തുള്ളി ധാരാളമായി കഴിക്കുന്നത് നല്ലതാണ്. നമ്മുടെ രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കാനും വെളുത്തുള്ളിക്ക് കഴിവുണ്ട് .