`

കാലുകൾ മുറിക്കേണ്ടതായി വരില്ല, ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ.

പ്രമേഹം എന്ന രോഗാവസ്ഥ കൊണ്ട് കാലുകൾ മുറിച്ചു കളയേണ്ട അവസ്ഥയിലേക്ക് എത്തുന്ന ആളുകളെ നാം കണ്ടിട്ടുണ്ടാകും. പലപ്പോഴും നമ്മുടെ ശ്രദ്ധയില്ലായ്മയാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുന്നതിന് കാരണമാകുന്നത്. പ്രമേഹം എന്ന രോഗം ശരീരത്തിൽ ബാധിച്ചു കഴിഞ്ഞാൽ ഇത് ശരീരത്തിന്റെ പല അവയവങ്ങളെയും ബാധിക്കുന്നു. ഇത്തരത്തിൽ കാലുകളെ ബാധിക്കുന്ന സമയത്ത് നാം കൂടുതൽ ശ്രദ്ധാലുകൾ ആയിരിക്കണം. കാരണം നമ്മുടെ കാലുകൾക്കുള്ള സെൻസിറ്റിവിറ്റി ശേഷിയെ നശിപ്പിക്കാൻ കഴിവുള്ള രോഗമാണ് പ്രമേഹം.

   

ഇത് മൂലം നമ്മുടെ കാലുകൾ എവിടെയെങ്കിലും കൊണ്ട് മുറിയുകയോ വൃണങ്ങൾ ഉണ്ടാവുകയും ചെയ്യുമ്പോൾ ഇത് നമ്മുടെ സ്പർശന ശേഷി കുറവുകൊണ്ട് നമുക്ക് തിരിച്ചറിയാതെ പോവുകയും, പിന്നീട് ഈ മുറിവ് ശ്രദ്ധിക്കാത്തത് മൂലം തന്നെ വലുതായി പ്രശ്നങ്ങളായാൽ, കാല് തന്നെ മുറിച്ചു കളയേണ്ട അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. നാം നടക്കുന്ന സമയത്ത് കാലിന് ചില പ്രഷർ പോയിന്റുകൾ ഉണ്ട്.

ആ ഭാഗത്താണ് നടക്കുന്ന സമയത്ത് കൂടുതലും സമ്മർദ്ദം വരുന്നത് ഈ ഭാഗങ്ങളിൽ ചില സമയത്ത് മുറിവുകളും വരണങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ പ്രമേഹമുള്ള ഒരു വ്യക്തിക്കാണ് ഇങ്ങനെ ഉണ്ടാകുന്നത് എങ്കിൽ ആ വ്യക്തിക്ക് ഇത് തിരിച്ചറിയാൻ സാധിക്കാതെ വരുന്നു. കാലിൽ ഉണ്ടാകുന്ന ഇത്തരം അവസ്ഥയെയാണ് ഡയബറ്റിക് ഫൂട്ട് എന്ന് പറയുന്നത്. പലപ്പോഴും അവസ്ഥയെ മറികടക്കാൻ നമുക്ക് അല്പം ശ്രദ്ധ മാത്രം ഉണ്ടായാൽ മതി. ഇതിലൂടെ ഒരു സർജറിയിലൂടെ കാല് മുറിച്ചു നീക്കുന്ന അവസ്ഥയെ പോലും മറികടക്കാൻ നമുക്ക് ആകും.