`

ഒരു മരുന്നും കഴിക്കാതെ തന്നെ ബ്ലഡ് പ്രഷർ നിയന്ത്രിക്കാം.

ശരീരത്തിലെ രക്തക്കുഴലുകൾക്ക് സമ്മർദ്ദം കൂടുന്ന സമയത്ത് രക്തപ്രവാഹം വളരെ സ്പീഡ് കൂടിയ ഒരു അവസ്ഥയിലേക്ക് എത്തിച്ചേരാറുണ്ട്. ഇത് പലതരത്തിലും ശരീരത്തിന് ദോഷം ചെയ്യുന്നു. അതുകൊണ്ടുതന്നെ ബ്ലഡ് പ്രഷർ കുറയ്ക്കുന്നതിന് വേണ്ടി മരുന്നുകൾ കഴിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഒരു കുറവുമില്ല. എന്നാൽ മരുന്നുകൾ കഴിക്കുക എന്നതിനേക്കാളും നമ്മുടെ ഭക്ഷണക്രമത്തിൽ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണ് എന്നുണ്ടെങ്കിൽ ഈ ബ്ലഡ് പ്രഷർ കുറയ്ക്കാൻ നമുക്ക് സാധിക്കും. പ്രധാനമായും നമുക്കുണ്ടാകുന്ന അമിതമായ സ്ട്രെസ്സാണ് പലപ്പോഴും ഇത്തരത്തിലുള്ള രക്തസമ്മർദ്ദം ഉണ്ടാക്കുന്നത്.

   

അതുകൊണ്ടുതന്നെ അമിതമായി സ്ട്രെസ്സ് ഉള്ളവരാണ് എങ്കിൽ ഇത് കുറയ്ക്കുന്നതിന് വേണ്ട മാർഗ്ഗങ്ങൾ സ്വീകരിക്കാം. ഒരു കാര്യത്തെക്കുറിച്ചും അമിതമായി ചിന്തിച്ച് മനസ്സിനെ കുഴപ്പക്കാതിരിക്കുക. രാത്രിയിൽ എട്ടുമണിക്കൂർ എങ്കിലും കൃത്യമായി നാം ഉറങ്ങിയിരിക്കണം. ഉറക്കക്കുറവ് രക്തസമ്മർദം വർധിപ്പിക്കാൻ ഇടയാക്കും.

മദ്യപാനം, പുകവലി എന്നിവയെല്ലാം ഇതിനെ വിരുദ്ധമായി ബാധിക്കുന്ന കാര്യങ്ങളാണ്. ഭക്ഷണത്തിൽ തന്നെ വിറ്റാമിൻ സി അടങ്ങിയിട്ടുള്ള നാരങ്ങ, ഓറഞ്ച്, പൈനാപ്പിൾ എന്നിവയെല്ലാം അധികമായി ഉൾപ്പെടുത്താം. എന്നുമാത്രമല്ല ദിവസവും ഒരു നേന്ത്രപ്പഴം കഴിക്കുന്നതും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഘടകമാണ്. ദിവസവും രാവിലെ ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ സഹായകമാണ്. ഇളം ചൂടുള്ള ഒരു ഗ്ലാസ് പാലിലേക്ക് അല്പം വെളുത്തുള്ളി ചതച്ച് ചേർത്ത്, ഒരു സ്പൂൺ തേൻ കൂടി മിക്സ് ചെയ്ത്, എല്ലാ ദിവസവും രാവിലെ സമയം ഒരു 15 ദിവസം അടുപ്പിച്ച് കുടിക്കുന്നത് രക്തസമ്മർദം പൂർണമായും കുറയ്ക്കാൻ സഹായിക്കുന്നു.