ശരീരഭാരം കൂടുന്നത് കൊണ്ട് കാണുന്ന കാഴ്ചയിൽ മാത്രമല്ല ഇത് അസ്വസ്ഥതകൾ ഉളവാക്കുന്നത്, ശരീരത്തിന് അകത്തും പലതരത്തിലുള്ള രോഗാവസ്ഥകളും വന്ന് കുടികയറാൻ ഇത് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ശരീരഭാരം എപ്പോഴും അത്ര ഗുണകരമായ ഒരു കാര്യമല്ല. പ്രമേഹം എന്ന രോഗം സാധാരണയായി തന്നെ ഒരു പ്രായപരിധി കഴിഞ്ഞാൽ ആളുകൾക്ക് വന്നുചേരാൻ ഇടയുണ്ട്. എന്നാൽ ശരീരഭാരം അമിതമായി കൂടിയിട്ടുള്ള ആളുകളാണ് എങ്കിൽ, പൊണ്ണത്തടി ഉള്ളവരാണ് എങ്കിൽ ഈ പ്രമേഹം വരാനുള്ള സാധ്യത 6 ഇരട്ടി കൂടുതലാണ്. അതുകൊണ്ടുതന്നെ ശരീരത്തിന്റെ ഭാരം ഒരുമിതമായ അളവിൽ നിലനിർത്തുകയാണ് എപ്പോഴും നല്ലത്.
എന്നാൽ ഒരിക്കൽ ശരീരം പൊണ്ണത്തടി എന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നിട്ടുണ്ട് എങ്കിൽ പിന്നീട് ഇത്കുറയ്ക്കുക എന്നുള്ളത് വളരെ പ്രയാസകരമായ ഒരു കാര്യമാണ്. ഒരു വ്യക്തിയുടെ ഉയരത്തിൽ നിന്നും 100 കുറയ്ക്കുമ്പോൾ കിട്ടുന്നതാണ് ശരീരത്തിന്റെ ശരിയായ ബോഡി മാസ് ഇൻഡക്സ്. ഇനി നിങ്ങൾ പൊണ്ണത്തടിയുള്ള ആളുകളാണ് എന്നുണ്ടെങ്കിൽ, ഇതിനെ കുറക്കുന്നതിനുവേണ്ടി നല്ല രീതിയിൽ തന്നെ വ്യായാമങ്ങളും, ഭക്ഷണക്രമീകരണങ്ങളും, ജീവിതശൈലിയും എല്ലാം പാലിക്കേണ്ടതുണ്ട്.
പ്രധാനമായും ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കാൻ ആണ് ഭക്ഷണങ്ങൾ ക്രമീകരിക്കേണ്ടത്. ശരീരത്തിന്റെ മെറ്റബോളിസം കൂടുന്ന സമയത്ത് ഊർജ്ജം ശരീരത്തിൽ കുറഞ്ഞു വരികയും ഇത് ശരീരഭാരം കുറയാൻ കാരണമാവുകയും ചെയ്യുന്നു. പ്രധാനമായും ധാരാളമായി വെള്ളം കുടിക്കുകയാണ് മെറ്റബോളിസം വർദ്ധിപ്പിക്കാൻ വേണ്ടി ചെയ്യേണ്ടത്. അതുപോലെതന്നെ പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിയുകയും, മറ്റ് രീതിയിലുള്ള മധുരം, ബേക്കറി, ചോറ് എന്നിങ്ങനെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ എല്ലാം തന്നെ ഒഴിവാക്കുകയും ചെയ്യാം.