`

ദേവിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഈ ഏഴു നക്ഷത്രക്കാർ. ഇവരെ ഒരിക്കലും വിഷമിപ്പിക്കരുത്.

ജ്യോതിഷ ശാസ്ത്രപ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഇവയിൽ ഓരോ നക്ഷത്രത്തിനും ഓരോ പ്രത്യേകതകൾ ഉണ്ട്. ചില നക്ഷത്രക്കാർക്ക് ചില ദേവി ദേവന്മാരുടെ അനുഗ്രഹം പ്രത്യേകമായി ഉണ്ട് താനും. കൂട്ടത്തിൽ ദേവി പ്രീതിയുള്ള 7 നക്ഷത്രക്കാരാണ് പ്രധാനമായും ഉള്ളത്. ഈ നക്ഷത്രത്തിൽ ജനിച്ച ആളുകൾ പ്രധാനമായും സ്ത്രീകൾക്ക് ദേവിയുടെ അനുഗ്രഹം നല്ലപോലെ ഉണ്ടാകും. ഈ കൂട്ടത്തിൽ ഏറ്റവും ആദ്യത്തേത് ഭരണി നക്ഷത്രമാണ്.

   

ഭരണി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് ദുർഗ്ഗാദേവിയുടെ അനുഗ്രഹം നല്ലപോലെ ഉണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ ജീവിതത്തിൽ ഒരുതരത്തിലുള്ള വിഷമങ്ങളും നേരിടേണ്ടതായി വരാറില്ല. ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളെ ആരെങ്കിലും വേദനിപ്പിക്കുകയോ, മനസ്സ് വിഷമിപ്പിക്കുകയും ചെയ്താൽ, അവരോട് ദേവി തന്നെ നേരിട്ട് പ്രതികാരം ചെയ്യും എന്നാണ് പറയപ്പെടുന്നത്. രണ്ടാമതായി പറയുന്നത് രോഹിണി നക്ഷത്രമാണ്. മൂന്നാമതായി ഈ കൂട്ടത്തിൽ പെടുന്ന നക്ഷത്രമാണ് അനിഴം നക്ഷത്രം. ഈ നക്ഷത്രത്തിൽ ജനിച്ചവർക്കെല്ലാം തന്നെ ഭദ്രകാളി അമ്മയുടെ അനുഗ്രഹം നല്ലതുപോലെ ഉണ്ട്.

വിശാഖം പൂരാടം എന്നീ നക്ഷത്രക്കാരും ഈ കൂട്ടത്തിൽ തന്നെ പെടുന്നു. തിരുവോണം നക്ഷത്രം ഏറ്റവും പ്രധാനപ്പെട്ട ഒരു നക്ഷത്രമാണ്. ദുർഗ്ഗാധ ദേവിയുടെയും, ഭദ്രകാളി അമ്മയുടെയും, ലക്ഷ്മി ദേവിയുടെയും അനുഗ്രഹം ഒരുപോലെയുള്ള നക്ഷത്രക്കാരാണ് ഇവർ. ചിത്തിര നക്ഷത്രക്കാരെയും മനസ്സ് വിഷമിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇവരുടെ മനസ്സ് വിഷമിപ്പിക്കുന്നത് ദേവിക്ക് കോപം വരുത്താൻ ഇടയാകും. ഇത്തരത്തിൽ ഏഴു നക്ഷത്രക്കാരാണ് പ്രധാനമായും ദേവിയുടെ അനുഗ്രഹം നേരിട്ട് ഉള്ള ആളുകൾ.