`

പ്രമേഹ രോഗികൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ.

പ്രമേഹം എന്ന രോഗത്തെക്കുറിച്ച് ഇന്ന് നാം എല്ലാവരും തന്നെ ഒരുതരത്തിൽ ബോധവാന്മാരായി കഴിഞ്ഞു. എത്ര തന്നെ ഇതിനെക്കുറിച്ച് അറിഞ്ഞാലും നാം ഒരിക്കലും നമ്മുടെ ജീവിതശൈലിയിൽ മാറ്റം വരുത്താതെ ഇതിനെ ചേർത്തുനിൽക്കാൻ സാധിക്കില്ല. പ്രമേഹം ഒരിക്കൽ വന്നു ചേർന്നാൽ പിന്നെ ഈ രോഗത്തിന് പൂർണ്ണമായും ഇല്ലാതാക്കാൻ നമുക്ക് സാധിക്കില്ല. ഇതിന്റെ തീവ്രത കൂടാതെ തടഞ്ഞു നിർത്തം എന്നത് മാത്രമാണ് സാധിക്കുന്നത്.

   

അതിനുവേണ്ടി നമ്മുടെ ജീവിതശൈലിയെ വളരെ കൃത്യമായി തന്നെ ചിട്ടപ്പെടുത്തേണ്ടതുണ്ട്. പ്രധാനമായും ഇതിലെ ഭക്ഷണക്രമവും വ്യായാമ ശീലവും ആണ് നമ്മൾ വളർത്തിയെടുക്കേണ്ടത്. ചോറ് എന്ന നമ്മുടെ ഇഷ്ട ഭക്ഷണം ആണ് ഏറ്റവും പ്രധാനപ്പെട്ട വില്ലനായി പ്രമേഹത്തിൽ ഉള്ളത്. അതുകൊണ്ടുതന്നെ ചോറ് നമുക്ക് പൂർണ്ണമായും ഒഴിവാക്കാം. എന്നാൽ പകരമായി രണ്ട് ചപ്പാത്തി കഴിക്കാം എന്ന് വിചാരിക്കുന്നതും ഉപകാരം ഒന്നുമില്ലാത്ത ഒരു മാറ്റമാണ്.

100 ഗ്രാം ചോറിലും അതേസമയം 100ഗ്രാം പച്ചക്കറിയിലെ മടങ്ങിയിരിക്കുന്ന കാർബോ ഹൈഡ്രേറ്റിന്റെ അളവ് വളരെ വ്യത്യസ്തമാണ്. ചോറ് എന്ന വില്ലനെ ഒഴിവാക്കാനായാൽ അത്രയും നല്ലത്. പൂർണ്ണമായും ചോറ് ഒഴിവാക്കാൻ സാധിക്കാത്തവരാണ് എന്നുണ്ടെങ്കിൽ തവിടുള്ള അരി ഉപയോഗിച്ചുകൊണ്ടുള്ള ചോറ് കഴിക്കാം.

ഭക്ഷണം കഴിക്കാനായി എടുക്കുന്ന പാത്രത്തിന്റെ നാലിൽ ഒരു ഭാഗമായി മാത്രം ചോറിനെ ചുരുക്കം. ബാക്കി പാത്രത്തിന്റെ ഭാഗങ്ങളെല്ലാം തന്നെ ഫ്രൂട്ട്സ്, സാലടുകൾ, വെജിറ്റബിൾ കറികൾ, ഇലക്കറികൾ എന്നിവ വച്ച് നിറക്കാം. അതുപോലെതന്നെ ഒരു ദിവസം 45 മിനിറ്റ് എങ്കിലും കുറഞ്ഞത് വ്യായാമം ചെയ്തിരിക്കണം. നടത്തം എന്നത് നല്ല ഒരു വ്യായാമം ആയി കണക്കാക്കാൻ ആകില്ല.