പലപ്പോഴും രോഗങ്ങൾ ശരീരത്തിൽ വന്ന ചേർന്നാൽ പിന്നെ മരുന്നുകൾ ഇല്ലാത്ത സാധിക്കില്ല എന്നൊരു അവസ്ഥയിലേക്ക് നാം എത്തിച്ചേരാറുണ്ട്. എന്നാൽ മിക്ക സാഹചര്യങ്ങളിലും ഈ മരുന്നുകൾ നമുക്ക് ജീവിതകാലം മുഴുവൻ കഴിക്കേണ്ട ഒരു അവസ്ഥയിലേക്ക് എത്തിച്ചേരാറുണ്ട്. യഥാർത്ഥത്തിൽ നാം ചിന്തിക്കേണ്ട ഒരു കാര്യം മരുന്നുകൾ ഭക്ഷണം പോലെയാകുന്ന ഒരു അവസ്ഥയിലേക്ക് എത്തുമ്പോൾ ഇത് ഏത് രീതിയിലാണ് നമ്മുടെ ശരീരത്തെ ബാധിക്കുന്നത് എന്ന് അറിഞ്ഞിരിക്കണം. കാരണം ഒരു പൊണ്ണത്തടി ഉള്ള ആളാണെന്നുണ്ടെങ്കിൽ പ്രമേഹം വരാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ ആറ് ഇരട്ടി കൂടുതലാണ്.
എന്നാൽ പൊണ്ണത്തടി ഉള്ള ഒരാൾക്ക് പ്രമേഹം മാത്രമല്ല കോളസ്ട്രോളും, ബ്ലഡ് പ്രഷറും, ലിവർ സംബന്ധമായ രോഗങ്ങളും വരാനുള്ള സാധ്യതകൾ ഏറെയാണ്. ഈ സമയം ഈ വ്യക്തി കഴിക്കേണ്ടത് ലിവർ സംബന്ധമായ മരുന്നുകളും, ബ്ലഡ് പ്രഷറിനുള്ള മരുന്ന്, ഷുഗറിന് മരുന്ന്, കൊളസ്ട്രോളിന് മരുന്ന് എന്നിങ്ങനെ നാലോ അഞ്ചോ തരം ഗുളികകൾ ആയിരിക്കും. അതുപോലെ തന്നെയാണ് ചെറുപ്രായം മുതൽ ജീവിതശൈലി നിയന്ത്രണം കൊണ്ട് മാറ്റേണ്ട കാര്യങ്ങളെ നിയന്ത്രിക്കാതെ ഇതിനെല്ലാം തന്നെ മരുന്നുകൾ എടുക്കുന്നു എന്നത്.
പ്രധാനമായും സ്ത്രീകളിൽ പിസിഒഡി പോലുള്ള പ്രശ്നങ്ങൾക്ക് മരുന്നുകൾ 15 വയസ്സ് മുതലേ കഴിക്കുന്ന ആളുകൾ ഉണ്ടായിരിക്കും. യഥാർത്ഥത്തിൽ ഇവയെല്ലാം നമ്മുടെ ഭക്ഷണക്രമീകരണവും ജീവിതശൈലി നീയും മാറ്റാവുന്നവയാണ്. ഇത്തരത്തിൽ തന്നെയാണ് യൂറിക്കാസിഡിന്റെ കാര്യവും. ഭക്ഷണക്രമീകരണത്തിലൂടെ ഇതിനെ ആരംഭത്തിലെ നിയന്ത്രിക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. ഇവ ശ്രദ്ധിക്കാതെ തുടക്കത്തിലെ ഇതിനുവേണ്ടി മരുന്നുകൾ കഴിക്കുന്നത് അത്ര ഗുണകരമല്ല.