ശരീരത്തിന് ആവശ്യമായിട്ടുള്ള ഒരു ഘടകമാണ് യൂറിക് ആസിഡ്. എന്നാൽ അമിതമായി ഉണ്ടായാൽ എല്ലാം വിഷമാണ് എന്നതുപോലെ തന്നെയാണ്, യൂറിക്കാസിഡ് അളവിൽ കൂടുതലായി ഉണ്ടാക്കപ്പെടുമ്പോൾ ദോഷമായി തന്നെ തീരുന്നു. യൂറിക്കാസിഡ് ഉണ്ടാക്കപ്പെടുന്നത് ഭക്ഷണത്തിലെ പ്രോട്ടീന് അടങ്ങിയിരിക്കുന്ന പ്യൂരിൻ എന്ന അംശത്തിൽനിന്നുമാണ്. അതുകൊണ്ടുതന്നെ യൂറിക് ആസിഡ് കൂടുതലായി ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന സമയത്ത് ഇതിനെ നിയന്ത്രിക്കുന്നതിനായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്.
എല്ലാസമയവും യൂറിക്കാസിഡ് കൂടുന്നു എന്തുകൊണ്ട് തന്നെ മരുന്നുകൾ കഴിക്കേണ്ടതായ ആവശ്യമില്ല. ആരംഭഘട്ടമാണ് എന്നുണ്ടെങ്കിൽ ഇതിനെ നിയന്ത്രിച്ചു നിർത്താനായി ഭക്ഷണത്തിൽ നല്ലപോലെ നിയന്ത്രണം വരുത്തിയാൽ മാത്രം മതിയാകും. ഇതിനായി ഏതൊക്കെ ഭക്ഷണത്തിലാണ് അധികമായി പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് എന്ന് അറിഞ്ഞിരിക്കണം. പ്രധാനമായും ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ തന്നെ യൂറിക് ആസിഡിന് ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താനാവും. ഇതിനോടൊപ്പം തന്നെ നല്ല രീതിയിലുള്ള വ്യായാമങ്ങളും ചെയ്യേണ്ടതുണ്ട്. ഇത്രയും തന്നെ ശ്രദ്ധിച്ചാൽ യൂറിക്കാസിഡ് കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങളെ മാറ്റാനാകും.
ഇതിനായി ചുവന്ന മാംസങ്ങളെ ബീഫ്, മട്ടൻ, പോർക്ക്, താറാവ് എന്നിങ്ങനെയുള്ളവ ഒഴിവാക്കാം. ഇതിനോടൊപ്പം തന്നെ ധാന്യങ്ങളും ഒഴിവാക്കേണ്ടതുണ്ട്, പയർ, കടല എന്നിങ്ങനെയുള്ളവയിൽ ധാരാളമായി പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രധാനമായും രാവിലെ ഉണരുന്ന സമയത്തും, രാത്രിയിൽ കിടക്കാൻ പോകുന്ന സമയത്ത് ആണ് ഇതിന്റെ വേദനകൾ അമിതമായി കാണാറുള്ളത്. യൂറിക്കാസിഡ് കൂടുന്ന സമയത്ത് ഏറ്റവും ആദ്യം വേദന ഉണ്ടാകുന്നത് കാലിന്റെ തള്ളവിരലിലാണ്. കാലിന്റെ തള്ളവിരലിന് ചൊറിച്ചിൽ, വേദന, പുകച്ചില്, ചുവന്ന് വരുക എന്നിങ്ങനെയുള്ളതെല്ലാം യൂറിക് ആസിഡ് കൂടുന്നതിന്റെ ഭാഗമായി കാണാം.