കിണറ് എന്ത് ഒരു വീടിന്റെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ കിണർ പണിയുന്ന സമയത്ത് ഇതിനെ അനുയോജ്യമായ സ്ഥാനം കണ്ടെത്തി വേണം ചെയ്യുന്നതിന്. ഏറ്റവും അനുയോജ്യമായി വീടിന്റെ വടക്കുഭാഗവും തെക്കുഭാഗവും കിണർ കുഴിക്കാവുന്നതാണ്. ഇത്തരത്തിൽ കിണർ കുഴിക്കുന്ന സമയത്ത് ആ ഭാഗത്ത് കിണറിനോട് ചേർന്നു വരാൻ അനുയോജ്യമില്ലാത്ത ചെടികൾ ഉണ്ട് എന്നുണ്ടെങ്കിൽ അവ മുറിച്ച് മാറ്റേണ്ടതാണ്.
കിണർ പണി കഴിഞ്ഞ ശേഷവും ഒരിക്കലും ഇത്തരത്തിലുള്ള ചെടികൾ കിണറിനോട് ചേർന്ന് വയ്ക്കാൻ പാടുള്ളതല്ല. ചില മരങ്ങളും ചെടികളും കിണറിനോട് ചേർന്നു വരുന്നതുകൊണ്ട് മാത്രം വലിയ ദോഷങ്ങൾ ഉണ്ടാക്കുന്നവയുണ്ട്. ഇവയെ തിരിച്ചറിയുക എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. ഏറ്റവും പ്രധാനമായും ഇത്തരത്തിൽ കിണറിനോട് ചേർന്ന് വരാൻ പാടില്ലാത്ത ചെടികളിൽ ഒന്നാണ് വേപ്പ്. കറിവേപ് ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ്, എന്നാൽ ഒരിക്കലും ഇത് വീടിന്റെ കിണറിനോട് ചേർന്നുവരുന്നത് അത്തരം ഗുണകരമല്ല. അതുപോലെതന്നെയാണ് പപ്പായ മരം.
പപ്പായ മരം കിണർന്നോട് ചേർന്ന് ഒരിക്കലും വരാൻ പാടില്ലാത്ത ഒരു മരമാണ്. മുരിങ്ങ മരവും ഇത്തരത്തിൽ കിണറിനോട് ചേർന്ന് വരുന്നതുകൊണ്ട് വീട്ടിൽ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. പ്രധാനമായും ആശുപത്രി വാസങ്ങൾ ഉണ്ടാക്കാൻ ഇത് ഇടയാക്കുന്നു എന്നാണ് പറയപ്പെടുന്നത്. കാഞ്ഞിരം വീടിനോട് പോലും ചേർന്ന് ഒരിക്കലും വരാൻ പാടില്ലാത്ത മരമാണ്. എന്നാൽ വീട്, പറമ്പും മതില് കെട്ടി തിരിച്ചിട്ടുള്ള സ്ഥലമാണ് എന്നുണ്ടെങ്കിൽ കാഞ്ഞിരം പറമ്പിൽ വരുന്നതുകൊണ്ട് തെറ്റില്ല. പക്ഷേ ഒരിക്കലും ഇത് കിണറിനോട് ചേർന്ന് ആവരുത്.