ഇൻസുലിൻ എന്ന വാക്കു കേൾക്കുമ്പോൾ മിക്ക ആളുകൾക്കും ഓർമ്മ വരുന്നത് പ്രമേഹം എന്ന രോഗത്തെക്കുറിച്ച് ആയിരിക്കും. കാരണം പ്രമേഹം ഉള്ള ആളുകൾക്കാണ് ഇൻസുലിൻ എന്നത് ഇഞ്ചക്ഷൻ ആയി ശരീരത്തിലേക്ക് കുത്തിവയ്ക്കാറുള്ളത്. യഥാർത്ഥത്തിൽ ഇതിനെ കാരണമാകുന്നത് ഇൻസുലിൻ എന്ന ഹോർമോൺ ശരീരത്തിൽ അമിതമായി ഉള്ളതുകൊണ്ട് തന്നെയാണ്. നാം കഴിക്കുന്ന ഭക്ഷണം ശരീരത്തിൽ കൊഴുപ്പായി അടഞ്ഞുകൂടുകയും, ശരീരത്തിലുള്ള ഇൻസുലിൻ ഹോർമോൺ ശരീരത്തിലെ കൊഴുപ്പായി രൂപമാറ്റം സംഭവിക്കുകയും ചെയ്യുന്നു. ശരീരത്തിൽ ഇൻസുലിൻ ഇല്ലാത്തതുകൊണ്ടല്ല പ്രമേഹം എന്ന രോഗത്തിന് ഇൻസുലിൻ കുത്തി വയ്ക്കേണ്ടിവരുന്നത്.
ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ ശരിയായ രീതിയിൽ ഉപയോഗിക്കാനുള്ള ശേഷി ശരീരത്തിന് ഇല്ലാത്തതു കൊണ്ടാണ്. ടൈപ്പ് വൺ പ്രമേഹവും ടൈപ്പ് ടു പ്രമേഹവും ഉണ്ട്. ഇതിൽ ടൈപ്പ് ടു പ്രമേഹത്തിന് ആണ് ഇത്തരത്തിലുള്ള ചികിത്സ ചെയ്യുന്നത്. 90% ആളുകൾക്കും ഉള്ളത് ടൈപ്പ് ടു പ്രമേഹമാണ്. എന്നാൽ ഇൻസുലിൻ ശരീരത്തിൽ കൂടുന്നതുകൊണ്ട് പ്രമേഹം മാത്രമല്ല നമ്മെ ശരീരത്തിൽ ബാധിക്കുന്നത്. പൊണ്ണത്തടിയും ഈ ഇൻസുലിൻ കൂടുന്നതുകൊണ്ട് ഉണ്ടാകുന്നതാണ്.
അതുപോലെതന്നെ ഇൻസുലിൻ കൂടുന്നത് കൊണ്ട് ശരീരത്തിലെ പലതരത്തിലും രക്ത കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇത്തരത്തിൽ ബ്ലോക്ക് ഉണ്ടാകുന്നതുമൂലം ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയെല്ലാം ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കുന്നു. അതുകൊണ്ടുതന്നെ ഇൻസുലിൻ ഹോർമോണിനെ കുറിച്ച് നാം ബോധവാന്മാരായിരിക്കേണ്ടതുണ്ട്. ഏതൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണ് ഇൻസുലിൻ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നത് എന്ന് തിരിച്ചറിഞ്ഞ് ഇവ ഒഴിവാക്കുക. പ്രമേഹ രോഗികളാണ് എങ്കിൽ ഇൻസുലിന്റെ അളവ് ഇടയ്ക്ക് ടെസ്റ്റ് ചെയ്യുന്നതും നന്നായിരിക്കും.