`

ജന്മനാ ഉള്ള മറുക് പോലും ഇനി മായിച്ചു കളയാം വളരെ എളുപ്പത്തിൽ.

പലപ്പോഴും സ്ത്രീകൾക്ക് ഒരു 50 വയസ്സിനു ശേഷം മുഖത്ത് കാണപ്പെടുന്ന ഒരു കറുത്ത നിറമാണ് മേലാസ്മ. സ്ത്രീകളുടെ മാസം തോറും ഉണ്ടാകുന്ന പിരീഡ്സ് നിൽക്കുന്ന സമയമാണ് 40 മുതൽ 50 വയസ്സ് വരെയുള്ള കാലയളവ്. ഈ സമയത്താണ് ഇവർക്ക് മുഖത്ത് കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നതായി കാണപ്പെടുന്നത്. പ്രധാനമായും കവിളുകളിലും, നെറ്റിയിലും, മൂക്കിലും ആണ് ഇതിന്റെ സാന്നിധ്യം കാണാറുള്ളത്. ഇത് മുഖത്തുനിന്നും ഇല്ലാതാക്കാൻ പലതരത്തിലുള്ള മാർഗങ്ങളും ഒരുപാട് തവണ പരീക്ഷിച്ചു തോറ്റു പോയവരായിരിക്കും എല്ലാവരും.

   

എന്നാൽ ഇന്ന് ഇതിനെ പുതിയ ഒരു നൂതന മാർഗ്ഗം നിലവിൽ വന്നിട്ടുണ്ട്. ഇത് ചെയ്യുന്നതിലൂടെ പൂർണ്ണമായും ഈ കറുത്ത പാടുകളെ ഇല്ലാതാക്കാൻ സാധിക്കും. ഇതൊരു ലേസർ ട്രീറ്റ്മെന്റ് ആണ്. മേലാസ്മ മാത്രമല്ല നമുക്ക് ഈ ട്രീറ്റ്മെന്റിലൂടെ മാറ്റിയെടുക്കാൻ സാധിക്കുന്നത്, മുഖക്കുരു ഉണ്ടായതിന് പിറകിലുള്ള കറുത്ത പാടുകളും, മുഖത്തുള്ള മറ്റ് കറുത്ത പാടുകളും ഇല്ലാതാക്കാൻ സാധിക്കും. അതുപോലെതന്നെ ശരീരത്തിൽ കുത്തിയിട്ടുള്ള ടാറ്റുകൾ പോലും ഈ ട്രീറ്റ്മെന്റ്ലൂടെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കും.

ടാറ്റൂവിന് എത്ര നിറങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എന്നതിനനുസരിച്ച് ആയിരിക്കും എത്ര തവണ ഈ ട്രീറ്റ്മെന്റ് ചെയ്താലാണ് പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുന്നത് എന്നത് തീരുമാനിക്കുന്നത്. കറുപ്പ് നിറം മാത്രമുള്ള ടാറ്റുവാണ് എന്നുണ്ടെങ്കിൽ, 8 തവണ ട്രീറ്റ്മെന്റ് ചെയ്യുന്നതിലൂടെ തന്നെ പൂർണമായും ഈ നിറം മാറിക്കിട്ടും. ജന്മനാ തന്നെ നമ്മുടെ ശരീരത്തിലുള്ള ബെർത്ത് മാർക്കുകളെ പോലും ഇതിലൂടെ മായിച്ചുകളയാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.