നാം പലപ്പോഴും ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. എന്നാൽ യഥാർത്ഥത്തിൽ ഇതിന്റെ ഗുണങ്ങൾ അറിഞ്ഞുകൊണ്ടല്ല, രുചിക്ക് വേണ്ടി മാത്രമാണ് വെളുത്തുള്ളി ഉപയോഗിക്കാറുള്ളത്. യഥാർത്ഥത്തിൽ വെളുത്തുള്ളി നമ്മുടെ ശരീരത്തിലേക്ക് ചെല്ലുന്നത് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നമുക്ക് നൽകുന്നുണ്ട്. ഇത് അറിഞ്ഞ് ഉപയോഗിക്കാൻ തുടങ്ങിയത് ധാരാളമായി നാം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കും. നമ്മുടെ ശരീരത്തിലെ കുടലുകളെ ക്ലീൻ ചെയ്യുന്നതിനും, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും, ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും.
ദഹന വ്യവസ്ഥയെ സഹായിക്കുന്നതിനും ഈ വെളുത്തുള്ളി ഒരുപാട് ഉപകാരപ്പെടുന്നുണ്ട്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന കണ്ടന്റ് ആണ് പലപ്പോഴും ശരീരത്തിന് ഇത്തരം ഗുണങ്ങൾ പ്രധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ വെളുത്തുള്ളി കഴിക്കുമ്പോൾ ഈ നല്ല ഗുണങ്ങൾ എല്ലാം നമ്മുടെ ശരീരത്തിന് കിട്ടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇതിനായി തന്നെ വെളുത്തുള്ളി കഴിക്കുമ്പോൾ എങ്ങനെ കഴിക്കണം എന്ന കാര്യവും നാം അറിഞ്ഞിരിക്കണം.
പ്രധാനമായും വെളുത്തുള്ളി പച്ചക്ക് കഴിക്കുന്നതാണ് ഗുണപ്രദം. പച്ചയായി തന്നെ കഴിക്കുമ്പോൾ ഇതിന്റെ എല്ലാ ഗുണങ്ങളും നമ്മുടെ ശരീരത്തിന് ലഭിക്കുന്നു. എന്നാൽ ചില ആളുകൾക്കെങ്കിലും ഇങ്ങനെ പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ട് വായിൽ പൊള്ളൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതുപോലെതന്നെ ചിലർക്ക് ഇതിന്റെ ബന്ധം സഹിക്കാൻ കഴിയാത്തവരും ഉണ്ട്. ഇങ്ങനെയുള്ളവർ ഇത് അല്പം ചുട്ട് കഴിക്കുന്നത് കൊണ്ട് തെറ്റില്ല. എന്നാൽ വെളുത്തുള്ളി അരിഞ്ഞാണ് ഉപയോഗിക്കുന്നത് എങ്കിൽ, അരിഞ്ഞ് 10 മിനിറ്റിനുശേഷം മാത്രം കഴിക്കുകയാണ് ഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കാൻ നല്ലത്.