ഇന്ന് പലർക്കും ഉള്ള ഒരു പ്രശ്നമാണ്തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ. തൈറോയ്ഡ് ഗ്രന്ധിയിലുള്ള തൈറോയ്ഡ് ഹോർമോണിന്റെ വ്യതിയാനം കൊണ്ട് ആണ് ശരീരത്തിൽ ഉണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള തൈറോയ്ഡ് പ്രശ്നങ്ങളുള്ള ആളുകൾ ആണെങ്കിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് എന്നത് ഇതിന് പുറകിലായി നമുക്കുണ്ടാകുന്ന മറ്റ് രോഗങ്ങളാണ്. പലപ്പോഴും തൈറോയ്ഡ് പ്രശ്നങ്ങളുള്ള ആളുകൾക്ക് ലിവർ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനും കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുമുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയിലുള്ള പ്രശ്നങ്ങൾ കൊണ്ടും ഇത്തരത്തിൽ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.
എന്നതുകൊണ്ട് തന്നെ രോഗപ്രതിരോധശേഷി എപ്പോഴും കൃത്യമായ രീതിയിൽ ആയിരിക്കേണ്ടതിന് നമ്മുടെ ജീവിതശൈലിയെ ക്രമീകരിക്കേണ്ടതുണ്ട്. നല്ല ഒരു ആരോഗ്യ ശീലം നമുക്ക് പാലിക്കുന്നത് വഴി പല രോഗങ്ങളെയും തടഞ്ഞു നിർത്താൻ ആകും. പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണങ്ങളും ഇത്തരത്തിൽ തൈറോയ്ഡ് ഹോർമോണിന് ബാധിക്കാറുണ്ട് എന്നതുകൊണ്ടുതന്നെ ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കാം.
പ്രധാനമായും നമ്മുടെ ഭക്ഷണത്തിൽ നിന്നും ചോറ് പോലുള്ള കാർബോഹൈഡ്രേറ്റ് പദാർത്ഥങ്ങളെ ഒഴിവാക്കാം. അതുപോലെതന്നെ മധുരം അധികം അടങ്ങിയ മധുരപലഹാരങ്ങളും ബേക്കറി പലഹാരങ്ങളും ഒഴിവാക്കുന്നത് തന്നെയാണ് ഉചിതം. ഇവ കൂടാതെ തന്നെ ക്യാബേജ്, കോളിഫ്ലവർ, ബ്രോക്കോളി എന്നിങ്ങനെയുള്ളവ എല്ലാം ഈ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളുള്ള ആളുകൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. എന്നതുകൊണ്ട് തന്നെ ഇവയും ഭക്ഷണത്തിൽ കാര്യമായി ഉൾപ്പെടുത്താതിരിക്കാം. ശരീരത്തിന്റെ ദഹനപ്രക്രിയ നല്ല ആരോഗ്യകരമായി നിലനിർത്താം. ഇതിനായി ആരോഗ്യകരമായ ഭക്ഷണങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.