ഇന്ന് ആളുകൾ പീരീഡ്സ് സംബന്ധമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് പലരീതിയിലുള്ള മാർഗങ്ങളാണ്. ഇതിനായി കോട്ടൺ തുണികൾ ഉപയോഗിക്കുന്നവരുണ്ട്, സാനിറ്ററി പാഡ്സ് ഉപയോഗിക്കുന്നവരും, മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാൽ ഇതിൽ ഏറ്റവും ഉപകാരപ്രദവും ഗുണപ്രദവുമായിട്ടുള്ളത് മെൻസ്ട്രൽ കപ്പുകൾ തന്നെയാണ്. മറ്റുള്ള ഉപാധികളിൽ നിന്നും വളരെയധികം വൃത്തിയും ലീക്കേജും കുറവുള്ള വസ്തുക്കളാണ് ഇവ.
അതുകൊണ്ടുതന്നെ ഇവ ഉപയോഗിച്ചുള്ള പിരിയ്ഡ്സ് സമയം വളരെയധികം ഹൈജീനിക്ക് ആയിരിക്കും. ഇതുതന്നെയാണ് ഇവ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ ഗുണവും. ഈ മെൻസ്ട്രൽ കപ്പുകൾ പല അളവിലും ലഭിക്കുന്നതാണ്. പ്രസവം ഒന്നും കഴിയാത്ത സ്ത്രീകൾക്ക് സ്മോൾ സൈസും, ഒരു പ്രസവം കഴിഞ്ഞവർക്കാണെങ്കിൽ മീഡിയം സൈസും, രണ്ടും മൂന്നും പ്രസവങ്ങൾ കഴിഞ്ഞവർ ആണെങ്കിൽ ലാർജ് സൈസും കപ്പുകൾ ഉപയോഗിക്കാവുന്നതാണ്. ഈ മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുന്നതിലും നാം കുറച്ച് ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഉപയോഗിക്കാനായി എടുക്കുന്ന സമയത്ത് തിളച്ച വെള്ളത്തിൽ ഇട്ട് വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. ഉപയോഗശേഷം ഇത് എടുത്തു വയ്ക്കുമ്പോഴും ഈ വൃത്തി സൂക്ഷിക്കുക.
വജൈനയിലേക്ക് മെൻസ്ട്രൽ കപ്പ് കയറ്റുമ്പോഴും അല്പം ശ്രദ്ധ പുലർത്തണം. ഇത് മടക്കി ഒരു സി ഷേപ്പിൽ ആക്കി വേണം കയറ്റാൻ. മറ്റ് രണ്ട് രീതികൾ കൂടിയുണ്ട് ഇത് ഇൻസേർട്ട് ചെയ്യുന്നതിന്. ഇത് ഉപയോഗിക്കുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് പല ചിലവും കുറയും വൃത്തിയും കൂടും. പലപ്പോഴും പാടുകൾ ഉപയോഗിക്കുന്നതിനേക്കാൾ ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങളും കുറവായിരിക്കും. അതുകൊണ്ടുതന്നെ ഈ കപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയാൽ നിങ്ങൾ പിന്നീട് ഇവ മാത്രമായിരിക്കും ഉപയോഗിക്കാൻ ഇഷ്ടപ്പെടുക.