`

നിയന്ത്രിക്കാൻ സാധിക്കാത്ത രീതിയിൽ നിങ്ങൾ തടി വയ്ക്കുന്നുണ്ടോ, എങ്കിൽ ഇതൊന്ന് ശ്രമിച്ചു നോക്കൂ.

ഇന്ന് നമുക്ക് ചുറ്റും തന്നെ നോക്കിയാൽ അറിയാം തടി വയ്ക്കുക എന്നത് പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും കുട്ടികളിലും പോലും കണ്ടുവരുന്ന ഒരു കാര്യമാണ്. പൊണ്ണത്തടി കൊണ്ട് പല രോഗങ്ങളും പേറി നടക്കുന്ന ആളുകൾ നമുക്കിടയിലുണ്ടാകും. പ്രധാനമായും പ്രമേഹം അഥവാ ഡയബറ്റിക്സ് എന്ന രോഗമുള്ള ആളുകൾ തടി വയ്ക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ തടിയുള്ള ആളുകൾക്ക് ഈ രോഗങ്ങൾ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

   

ഈ പൊണ്ണ തടി എന്നത് നമ്മുടെ ജീവിതത്തിലേക്ക് വലിയ മാരകമായ രോഗങ്ങളെ വിളിച്ചുവരുത്താൻ കാരണമാകാറുണ്ട്. പ്രധാനമായും ലിവർ സംബന്ധമായ രോഗങ്ങൾ, കിഡ്നി സംബന്ധമായ രോഗങ്ങളും ഇതുകൊണ്ട് വരാൻ വളരെയധികം സാധ്യത കൂടുതലാണ്. നാം കഴിക്കുന്ന ഭക്ഷണമാണ് പലപ്പോഴും നമുക്ക് ഇത്തരത്തിലുള്ള അവസ്ഥ വരാൻ കാരണമായിത്തീരുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണക്രമങ്ങളും, ഭക്ഷണത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളും, വ്യായാമ ശീലവും, ജീവിതശൈലിയും എല്ലാം തന്നെ ശ്രദ്ധിച്ചാൽ പൊണ്ണത്തടി എന്ന വലിയ പ്രശ്നത്തിന് നല്ല ഒരു പരിഹാരം ലഭിക്കും.

പ്രധാനമായും നമ്മുടെ ഒരു ദിവസത്തെ ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റ് എത്ര ഒഴിവാക്കുന്നുവോ, ഗ്ലൂക്കോസ് എത്രത്തോളം മാറ്റിനിർത്തുന്നുവോ അത്രയും തന്നെ തടി കുറയ്ക്കുക എന്നത് എളുപ്പമാക്കി തരുന്ന കാര്യമാണ്. ദിവസവും കുറഞ്ഞത് അരമണിക്കൂർ എങ്കിലും വ്യായാമം ചെയ്യേണ്ടതുണ്ട്. നല്ലപോലെ തടിയുള്ള ആളുകളാണ് എങ്കിൽ ഇത് ഒരു മണിക്കൂർ വരെ ചെയ്യണം. അതുപോലെതന്നെ നമ്മുടെ ജീവിതശൈലിയെ വളരെ ചിട്ടയായി നിയന്ത്രിക്കേണ്ടതുണ്ട്. അതിരാവിലെ ഉണർന്ന്, വ്യായാമം ചെയ്തു, ധാരാളം വെള്ളം കുടിച്ച്, രാത്രിയിലെ ഭക്ഷണം ഒഴിവാക്കിയും ദിനചര്യകൾ വളരെ കൃത്യനിഷ്ഠയോടെ പാലിക്കാം.