`

വീട്ടിലെ സ്ത്രീകളുടെ ജീവനപഹരിക്കും, ഈ മൂന്നു വസ്തുക്കൾ അടുക്കളയിൽ വെച്ചാൽ.

ഒരു വീട് എന്നത് ഏറ്റവും ഐശ്വര്യപൂർണ്ണമാകുന്നത് ആ വീട്ടിലെ അടുക്കള വൃത്തിയും ശുദ്ധവും ആയിരിക്കുമ്പോഴാണ്. പൂജാമുറിയിൽ ഉള്ളതിനേക്കാൾ അധികം ദൈവ സാന്നിധ്യം ഉള്ളത് വീട്ടിലെ അടുക്കളയിലാണ്. അതുകൊണ്ടുതന്നെ അടുക്കള എന്നത് വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി കണക്കാക്കുന്നു. ഒരു വീട്ടിലെ എല്ലാ ആളുകൾക്കും ഉള്ള ഭക്ഷണം പാകം ചെയ്യപ്പെടുന്നതും, അവരുടെ ശരീരത്തിന് വേണ്ട ഊർജ്ജങ്ങളെല്ലാം ഉണ്ടാക്കപ്പെടുന്നത് അടുക്കളയിലാണ്. അതുകൊണ്ടുതന്നെ അടുക്കള വളരെയധികം ശ്രദ്ധാപൂർവ്വം പരിപാലിക്കേണ്ടതുണ്ട്. വീട്ടിൽ പ്രധാനമായും സ്ത്രീകളാണ് അടുക്കളയിൽ ജോലികൾ എല്ലാം ചെയ്യാറുള്ളത്.

   

അതുകൊണ്ടുതന്നെ സ്ത്രീകൾ അടുക്കളയിൽ ശ്രദ്ധിക്കേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്. ചില വസ്തുക്കൾ വീടിലെ അടുക്കളയിൽ സൂക്ഷിക്കുന്നത് അവരുടെ ജീവൻ പോലുംഅപഹരിക്കപ്പെടാൻ കാരണമാകാറുണ്ട്. ഇത്തരത്തിൽ വലിയ ദോഷങ്ങൾ വരുത്തി വയ്ക്കുന്നതും, ജീവന് ഹാനികരമാകുന്നതുമായ വസ്തുക്കളിൽ ഒന്നാണ് മരുന്നു കുപ്പികൾ. ഒരിക്കലും മരുന്നു കുപ്പികൾ അടുക്കളയിൽ സൂക്ഷിക്കരുത്. പ്രധാന മുറിയിലോ ബെഡ്റൂമിലോ സൂക്ഷിക്കുന്നത് കൊണ്ട് തെറ്റില്ല. അതുപോലെതന്നെ ഒരു വീട്ടിൽ ഒന്നോ രണ്ടോ ചൂലിൽ കൂടുതലായി ചൂലുകൾ സൂക്ഷിക്കരുത്.

ഈ ചൂലുകൾ ഒരിക്കലും അടുക്കളയിലും സൂക്ഷിക്കാൻ പാടില്ല എന്നതും ശ്രദ്ധിക്കണം. ചൂലുകൾ എപ്പോഴും വീടിന് പുറത്ത് ആയി സൂക്ഷിക്കുകയാണ് ഉചിതം. അഗ്നിക്ക് എതിർ സ്വഭാവമുള്ള വസ്തുക്കളിൽ ഒന്നാണ് ജലം. അതുകൊണ്ടുതന്നെ വീട്ടിലെ അടുപ്പിൽ പൈപ്പുകളോ, പാത്രത്തിൽ വെള്ളം വയ്ക്കുന്ന ശീലമോ ഒന്നും ഉണ്ടാകരുത്. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപായി അടുക്കളയിലുള്ള പാത്രങ്ങൾ എല്ലാം വൃത്തിയായി കഴുകി എടുത്തു വയ്ക്കേണ്ടതുണ്ട്. ഉറങ്ങുന്നതിനു മുൻപായി മേശപ്പുറത്ത് അല്പം ചോറും വെള്ളവും വിളമ്പി, മൂടി വയ്ക്കുന്നതും വളരെ അനുഗ്രഹങ്ങൾ നൽകുന്ന കാര്യമാണ്.