പല ആളുകളും ശരീരത്തിന് ആരോഗ്യം കിട്ടുന്നതിനായി പാല് കുടിക്കണം എന്ന് ഉപദേശിക്കാറും നിർദ്ദേശിക്കാറുമുള്ള ആളുകളായിരിക്കും. എന്നാൽ ഒരു മനുഷ്യന്റെ ശരീരത്തിന് പലപ്പോഴും ഗുണങ്ങൾ നൽകുന്ന ഒരു കാര്യം മറ്റൊരാളുടെ ശരീര പ്രകൃതിക്ക് യോജിക്കണം എന്നില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിന് ഏത് തരം ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഗുണങ്ങൾ നൽകുന്നത് എന്നും, ഏതുതരം ഭക്ഷണങ്ങളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്നും, അവ കഴിക്കുമ്പോൾ ഉണ്ടാക്കുന്ന റിയാക്ഷൻ നോക്കി മനസ്സിലാക്കേണ്ടതുണ്ട്. പലരും ചില ആഹാരങ്ങൾ ഒരുമിച്ച് കഴിക്കുന്നത് വിരുദ്ധമാണ് എന്ന് പറയാറുണ്ട്. പ്രധാനമായും നോൺവെജ് ഭക്ഷണങ്ങൾ തൈര് ചേർത്ത് കഴിക്കുന്നത് വലിയ ദോഷങ്ങൾ വരുത്തി വയ്ക്കും എന്ന് പറയാറുണ്ട്.
എന്നാൽ യഥാർത്ഥത്തിൽ മനസ്സിലാക്കേണ്ട ഒരു കാര്യം ഒരു ഭക്ഷണവും ഒരുമിച്ച് കഴിക്കുന്നത് വിരുദ്ധമല്ല. യഥാർത്ഥത്തിൽ അത് കഴിക്കുന്ന വ്യക്തിയുടെ ശരീരത്തിന്റെ ആരോഗ്യസ്ഥിതി അനുസരിച്ച് ആണ് ആ വ്യക്തിക്ക് ഇത് ഗുണങ്ങളും ദോഷങ്ങളും ഉണ്ടാക്കുന്നത്. നല്ല ആരോഗ്യസ്ഥിതിയുള്ള ഒരു വ്യക്തിയാണ് എങ്കിൽ മത്സ്യത്തിനൊപ്പംമോ, മാംസത്തിനൊപ്പമോ തൈര്, മോരും കഴിക്കുന്നതുകൊണ്ട് തെറ്റില്ല.
പ്രധാനമായും ത്വക്ക് സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ, ഇത്തരത്തിൽ പാല്, പാലുൽപന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കി നിർത്തിയാൽ തന്നെ വലിയ മാറ്റങ്ങൾ അനുഭവിക്കാൻ ആകും. രണ്ടാഴ്ചയോളം ഇത് പരീക്ഷിച്ചു നോക്കിയിട്ട് റിസൾട്ട് എങ്ങനെയുണ്ട് എന്ന് മനസ്സിലാക്കി മാത്രം തുടരുക. സ്ഥിരമായി ദഹനസംബന്ധമായ പ്രശ്നങ്ങളും, അസിഡിറ്റി പ്രശ്നങ്ങളും അനുഭവിക്കുന്നവരാണ് എങ്കിലും, മലബന്ധം ഉണ്ടാകുന്നവരാണ് എങ്കിലും പാല് ഒഴിവാക്കുകയാണ് നല്ലത്.