`

ദിവസവും ചെയ്യുന്ന ഈ ഒരു കാര്യം, നിങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യം അഞ്ചുവർഷമെങ്കിലും കൂട്ടുന്നു.

ഒരു മനുഷ്യന്റെ ജീവന് പ്രാധാന്യം ഉണ്ടാകുന്നത് ആ വ്യക്തി ജീവിതത്തിൽ എത്രത്തോളം ആരോഗ്യപ്രദമായി ജീവിക്കുന്നു എന്നത്തിലുയുടെയാണ്. പലപ്പോഴും നമ്മുടെ ആരോഗ്യകരമല്ലാത്ത ജീവിതശൈലി നമ്മുടെ ജീവന്റെ ആയുസ്സ് കുറയ്ക്കാൻ കാരണമാകാറുണ്ട്. ഭക്ഷണശീലവും, വ്യായാമ ശീലവും, ജീവിതശൈലിയും എല്ലാം ഒരു വ്യക്തിയുടെ ജീവന്റെ ദൈർഘ്യത്തിനെ ബാധിക്കുന്ന ഘടകങ്ങളാണ്. ഒരു വീടിന്റെ വാതിൽ തന്നെ നോക്കിയാൽ അറിയാം, ഇടയ്ക്ക് ഉപയോഗിക്കാതെ ഒരേ രീതിയിൽ ഇരിക്കുമ്പോൾ അതിന്റെ വിചാഗിരികളിൽ തുരുമ്പ് പിടിക്കുന്ന അവസ്ഥ.

   

ഇതുതന്നെയാണ് മനുഷ്യശരീരത്തിലെ സന്ധികളിലും സംഭവിക്കുന്നത്. ശരീരം അനങ്ങാതിരിക്കുമ്പോൾ ശരീരത്തിലെ ജോയിന്റുകളിൽ കൊഴുപ്പും മറ്റും അടിഞ്ഞുകൂടി നീർക്കെട്ട് ഉണ്ടാക്കാനും, വേദനകളും വാതരോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ദിവസവും ഒരു 50 പുഷ് അപ്പ് എങ്കിലും എടുക്കുന്നത് നിങ്ങളുടെ ജീവന്റെ ദൈർഘ്യം ഒരു അഞ്ചുവർഷമെങ്കിലും കൂട്ടിത്തരാൻ ഉള്ള കാരണമായി മാറാറുണ്ട്. രാവിലെ എഴുന്നേറ്റ് ഉടനെ ചെയ്യുന്ന അരമണിക്കൂർ വ്യായാമം ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു.

വ്യായാമം ചെയ്യുന്നതിനായി ജിമ്മിൽ തന്നെ പോകണമെന്ന നിർബന്ധമൊന്നുമില്ല. ജിമ്മിലെ വെയിറ്റുകൾക്ക് പകരമായി കുപ്പികളിൽ വെള്ളം നിറച്ചും മറ്റും നമുക്ക് ഇതേ വ്യായാമങ്ങൾ തന്നെ വീട്ടിലും ചെയ്യാം. പ്രമേഹം രക്തസമ്മർദ്ദം എന്നിങ്ങനെയുള്ള രോഗാവസ്ഥകൾ കുറയ്ക്കുന്നതിനും ഈ വ്യായാമങ്ങൾ സഹായിക്കാറുണ്ട്. ഒന്നിനും സാധിക്കാത്തവർ ആണെങ്കിൽ ദിവസവും അരമണിക്കൂർ എങ്കിലും ശരീരം നല്ല പോലെ അനങ്ങുന്ന രീതിയിൽ നടക്കുക. മാനസികമായി ഉണ്ടാകുന്ന സ്ട്രസ്സ് പോലുള്ള പ്രശ്നങ്ങളെ പരിഹാരിക്കാനും വ്യായാമങ്ങൾ ഒരു കാരണമാകാറുണ്ട്.